1470-490

പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ക്യാമ്പിൽ 9-ാം ക്ലാസ് വിദ്യാർത്ഥി ഷഹിൻഷ എത്തിയത് പന്ത് വേണമെന്ന ആവശ്യവുമായി

വളാഞ്ചേരിയിലുള്ള  എം.എൽ.എയുടെ ക്യാമ്പ് ഓഫീസിൽ പതിവായി നടത്തുന്ന ജന സമ്പർക്ക ക്യാമ്പ് നടക്കുന്നതിനിടയിലേക്ക് സ്കൂളിലെ പരീക്ഷ  കഴിഞ്ഞ് മടങ്ങുന്ന വഴിയാണ് ഷഹിൻഷ കയറി വന്നത്.

വളാഞ്ചേരി:പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ക്യാമ്പിൽ  9-ാം ക്ലാസ് വിദ്യാർത്ഥി ഷഹിൻഷ എത്തിയത് കളിക്കാനൊരുപന്ത് വേണമെന്ന ആവശ്യവുമായി. വളാഞ്ചേരിയിലുള്ള  എം.എൽ.എയുടെ ക്യാമ്പ് ഓഫീസിൽ പതിവായി നടത്തുന്ന ജന സമ്പർക്ക ക്യാമ്പ് നടക്കുന്നതിനിടയിലേക്ക് സ്കൂളിലെ പരീക്ഷ  കഴിഞ്ഞ് മടങ്ങുന്ന വഴിയാണ് ഷഹിൻഷ കയറി വന്നത്.പരാതി പറയാനും എം.എൽ.എയെ നേരിൽ കാണാനുമെത്തുന്ന  ഏതൊരാളേയും പോലെ പ്രായത്തിൻ്റെ ചെറുപ്പം മാനദണ്ഡമാക്കാതെ  സ്വീകരിച്ചിരുത്തുകയും ഷഹിൻഷയെ ശ്രദ്ധാപൂർവ്വം കേൾക്കാൻ തയ്യാറാവുകയും ചെയ്തു.വരവിൻ്റെ ലക്ഷ്യം  ചോദിച്ചറിഞ്ഞപ്പോഴാണ് ഷഹിൻഷ തൻ്റെയും കൂട്ടുകാരുടെയും ആവശ്യം പറയാനാണെത്തിയതെന്ന് പറഞ്ഞത്. ആവശ്യം കേൾക്കാൻ എം.എൽ.എ കാത് കൂർപ്പിച്ചപ്പോൾ ‘ഞങ്ങൾക്ക് കളിക്കാനൊരു പന്ത് വേണമെന്നാ ‘ പറഞ്ഞത്. ആവശ്യം അനുഭാവ പൂർവ്വം കേൾക്കുകയും പരിഗണിച്ചതായും അടുത്ത ക്യാമ്പ് ദിവസം നിങ്ങൾക്കുള്ള പന്തുമായി വരുമെന്നുമുള്ള എം.എൽ.എയുടെ മറുപടിയിൽ മനം നിറഞ്ഞാണ് ഷഹിൻഷ മടങ്ങിയത്.നിരവധി ആളുകളാണ് എം.എൽ.എയുടെ ക്യാമ്പ് ഓഫീസിലെത്തിയത്

Comments are closed.

x

COVID-19

India
Confirmed: 33,448,163Deaths: 444,838