1470-490

വളാഞ്ചേരി നഗരസഭ സെക്രട്ടറിക്കെതിരെ വധഭീഷണി;ജീവനക്കാർ പ്രതിഷേധിച്ചു.

നഗരസഭ ഓഫീസ് പരിസരത്ത് വെച്ച് നടന്ന ധർണ്ണ നഗരസഭ റവന്യൂ ഇൻസ്പെക്ടർ ടി.ശശിധരൻ ഉദ്ഘാടനം ചെയ്തു.

വളാഞ്ചേരി: നഗരസഭ സെക്രട്ടറിക്ക് നേരെ വധഭീഷണി മുഴക്കുകയും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ജീവനക്കാരുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും  ധർണ്ണയും  നടത്തി.നഗരസഭ ഓഫീസ് പരിസരത്ത് വെച്ച് നടന്ന ധർണ്ണ നഗരസഭ റവന്യൂ ഇൻസ്പെക്ടർ ടി.ശശിധരൻ ഉദ്ഘാടനം ചെയ്തു. സീനിയർ ക്ലാർക്ക്മാരായ ഉണ്ണികൃഷ്ണൻ. ചേപ്ലി, സ്മൃതി.ടി.എസ്, മുഹമ്മദ് ഷെഫീഖ്.എ.പി, ശ്രീല.ഇ, ഡലീഷ്യ ശൗരു, ബിനു.പി.എ, റീജാറോസ്. സി, ജെ.എച്ച്.ഐ മാരായ ഫൗസിയ,പത്മിനി,  കുര്യാക്കോസ്. സി.എ,  ലിൻസി, ശ്രീജ.സി.സി,റഫീഖ്.വി.ടി, നിഖിലേഷ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് ജീവനക്കാർ ഒപ്പിട്ട പരാതി വളാഞ്ചേരി പോലീസ് സ്റ്റേഷൻ ഹൗസിംഗ് ഓഫീസർക്ക് കൈമാറി

Comments are closed.

x

COVID-19

India
Confirmed: 38,903,731Deaths: 488,884