1470-490

സി പി എം വളാഞ്ചേരി ലോക്കൽ കമ്മറ്റി സെക്രട്ടറിക്കെതിരെ ജാമ്യമില്ലാത്ത വകുപ്പനുസരിച്ച് കേസ്സെടുക്കണം: മുസ്‌ലിം ലീഗ്‌

ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി നഗരഭരണം താറുമാറാക്കാനുള്ള സിപിഎം ശ്രമം വിലപ്പോവില്ല. നഗരസഭയിലെ ഉദ്യോഗസ്ഥർക്ക്‌ ആവശ്യമായ സംരക്ഷണം നൽകാൻ മുസ്‌ലിം ലീഗ്‌ മുന്നിലുണ്ടാവുമെന്നും മുസ്‌ലിം ലീഗ്‌ മുനിസിപ്പൽ കമ്മിറ്റി വ്യക്തമാക്കി.

വളാഞ്ചേരി: നഗരസഭ സെക്രട്ടറിയെ ഓഫീസിൽ വന്ന് അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും, സെക്രട്ടറിയുടെ ഓഫീസ്‌ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും, അപമാനിക്കുകയും ചെയ്ത സിപിഎം വളാഞ്ചേരി ലോക്കൽ കമ്മറ്റി സെക്രട്ടറി ഉൾപ്പെടെയുള്ളവരെ ജാമ്യമില്ലാത്ത വകുപ്പുകൾ ചേർത്ത്‌ അറസ്റ്റ്‌ ചെയ്യണമെന്ന് മുസ്‌ലിം ലീഗ്‌ വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘങ്ങൾ നഗരസഭയിൽ വന്ന് ഭീഷണിപ്പെടുത്തുന്നത്‌ അംഗീകരിച്ചു കൊടുക്കാനാവില്ല. ജനങ്ങളുടെ പക്ഷത്ത്‌ നിന്നു ഭരണം നടത്തുന്ന യുഡിഎഫ്‌ ഭരണസമിതിക്ക്‌ നാട്ടുകാർ നൽകുന്ന പിന്തുണയിൽ സിപിഎം അസ്വസ്ഥമാണ്‌. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി നഗരഭരണം താറുമാറാക്കാനുള്ള സിപിഎം ശ്രമം വിലപ്പോവില്ല. നഗരസഭയിലെ ഉദ്യോഗസ്ഥർക്ക്‌ ആവശ്യമായ സംരക്ഷണം നൽകാൻ മുസ്‌ലിം ലീഗ്‌ മുന്നിലുണ്ടാവുമെന്നും മുസ്‌ലിം ലീഗ്‌ മുനിസിപ്പൽ കമ്മിറ്റി വ്യക്തമാക്കി. പ്രസിഡണ്ട്‌ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ, ജനറൽ സെക്രട്ടറി സലാം വളാഞ്ചേരീ, ഭാരവാഹികളായ സി അബ്ദുന്നാസർ, യു യൂസുഫ്‌,  മുഹമ്മദലി നീറ്റുകാട്ടിൽ ‘മൂർക്കത്ത് മുസ്തഫ, പി പി ഷാഫി, ടി കെ സലീം, യൂത്ത്‌ ലീഗ്‌ പ്രസിഡണ്ട്‌ സി എം റിയാസ്‌ എന്നിവർ സംബന്ധിച്ചു.

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952