1470-490

കിടപ്പുരോഗികള്‍ക്കായി സാന്ത്വനസേന

ആദ്യഘട്ടമായി ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ തലങ്ങളില്‍ കിടപ്പിലായവരുടെ പട്ടികയുണ്ടാക്കി സമഗ്ര പ്ലാന്‍ തയ്യാറാക്കും. ഇവര്‍ക്ക് കിടത്തിച്ചികിത്സയും ഫിസിയോതെറാപ്പിയും നല്‍കാന്‍ കഴിയുന്ന തരത്തില്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ വികസിപ്പിക്കുന്നതാണ് രണ്ടാംഘട്ടം. എല്ലാ മെഡിക്കല്‍ കോളേജിലും ജില്ലാ ജനറല്‍ ആശുപത്രികളിലും പാലിയേറ്റീവ് മെഡിസിന്‍ സംവിധാനം ശക്തമാക്കുന്നതാണ് മൂന്നാംഘട്ടം.

തിരുവനന്തപുരം: കിടപ്പു രോഗികള്‍ക്ക് ആശ്വാസമായി സംസ്ഥാന സര്‍ക്കാര്‍. ഇവരെ പരിചരിക്കാന്‍ ജില്ലകളില്‍ കൂടുതല്‍ സാന്ത്വനസേനയെ നിയോഗിക്കും. ഓരോ ജില്ലകളിലും 1000 സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഇതിനായി പ്രത്യേക പരിശീലനം നല്‍കും. പരിചരണം നല്‍കുന്ന എല്ലാ സംവിധാനങ്ങളും ഉള്‍പ്പെടുത്തി സംസ്ഥാന പാലിയേറ്റീവ് കെയര്‍ ഗ്രിഡും രൂപീകരിക്കും. ഇതടക്കം സുപ്രധാന നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാലിയേറ്റീവ് പരിചരണനയത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. കിടപ്പിലായവര്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള പാലിയേറ്റീവ് പരിചരണം നല്‍കുകയാണ് ലക്ഷ്യം. രാജ്യത്ത് ആദ്യമായി പാലിയേറ്റീവ് പരിചരണനയം നടപ്പാക്കിയ സംസ്ഥാനത്തിന് മറ്റൊരു കാല്‍വയ്പാകുകയാണ് പുതിയ നയം.

ആദ്യഘട്ടമായി ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ തലങ്ങളില്‍ കിടപ്പിലായവരുടെ പട്ടികയുണ്ടാക്കി സമഗ്ര പ്ലാന്‍ തയ്യാറാക്കും. ഇവര്‍ക്ക് കിടത്തിച്ചികിത്സയും ഫിസിയോതെറാപ്പിയും നല്‍കാന്‍ കഴിയുന്ന തരത്തില്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ വികസിപ്പിക്കുന്നതാണ് രണ്ടാംഘട്ടം. എല്ലാ മെഡിക്കല്‍ കോളേജിലും ജില്ലാ ജനറല്‍ ആശുപത്രികളിലും പാലിയേറ്റീവ് മെഡിസിന്‍ സംവിധാനം ശക്തമാക്കുന്നതാണ് മൂന്നാംഘട്ടം.

Comments are closed.