1470-490

പ്രതിഷേധത്തെ ഒതുക്കാന്‍ സൈന്യം

അസമിലും ത്രിപുരയിലും മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധനം നീട്ടി. വടക്കുകിഴക്കന്‍ മേഖലയിലേക്കുള്ള 14 ട്രെയിന്‍ റദ്ദാക്കി. മിസോറാം, മണിപ്പുര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തിപ്പെടുകയാണ

ഡെല്‍ഹി; പൗരത്വ ബില്ലിനെതെതിരെയുള്ള പ്രതിഷേധത്തെ അടക്കാന്‍ സൈന്യമിറങ്ങും. കശ്മീരില്‍നിന്ന് ഉള്‍പ്പെടെ 5,000 അര്‍ധസൈനികരെ വ്യോമമാര്‍ഗം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ എത്തിച്ചു. ത്രിപുരയില്‍ പ്രക്ഷോഭമേഖലകളുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. അസമില്‍ സൈന്യത്തെ ഒരുക്കിനിര്‍ത്തിയിരിക്കയാണ്. കൂടുതല്‍ പ്രദേശങ്ങളിലേക്ക് സൈന്യത്തെ വിന്യസിക്കാനും നടപടി തുടങ്ങി.

അസം തലസ്ഥാനമായ ഗുവാഹത്തിയില്‍ അനിശ്ചിതകാലത്തേയ്ക്ക് നിശാനിയമം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാളിനെ വിമാനത്താവളത്തില്‍ പ്രതിഷേധകാര്‍ തടഞ്ഞു. അസമിലും ത്രിപുരയിലും മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധനം നീട്ടി. വടക്കുകിഴക്കന്‍ മേഖലയിലേക്കുള്ള 14 ട്രെയിന്‍ റദ്ദാക്കി. മിസോറാം, മണിപ്പുര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തിപ്പെടുകയാണ്..

Comments are closed.

x

COVID-19

India
Confirmed: 33,504,534Deaths: 445,385