1470-490

പെന്‍ഷന്‍ വിതരണം 20ന് തുടങ്ങും

മുമ്പില്ലാത്തവിധം സാമ്പത്തികപ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നുപോകുമ്പോഴും ക്ഷേമാനുകൂല്യങ്ങള്‍ വെട്ടിക്കുറയ്‌ക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. ചരക്കുസേവന നികുതിയുടെ തളര്‍ച്ചയും കടമെടുപ്പ് അവസരം മുന്നറിയിപ്പില്ലാതെ വെട്ടിക്കുറച്ചതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്

തിരുവനന്തരുരം: ക്രിസ്മസിനു മുന്‍പ് പെന്‍ഷന്‍ വിതരണം തുടങ്ങും. സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെന്‍ഷനുകള്‍ മുടക്കമില്ലാതെ വീട്ടിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമം . ഗുണഭോക്താക്കള്‍ക്ക് നാലുമാസത്തെ പെന്‍ഷന്‍ കിട്ടാനുണ്ട്. ഇത് ക്രിസ്മസിനുമുമ്പ് വിതരണം ചെയ്യാനാണ് ധനവകുപ്പിന്റെ ശ്രമം. 20മുതല്‍ വിതരണം തുടങ്ങും. 1000 കോടി രൂപ ഇതിനായി മാറ്റിവച്ചിട്ടുണ്ട്.

കേരളത്തില്‍ 46.9 ലക്ഷം പേര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വിവിധ സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ നല്‍കുന്നു. ക്ഷേമനിധി അംഗങ്ങളായ 6.5 ലക്ഷം പേര്‍ക്കും സര്‍ക്കാര്‍ പെന്‍ഷന്‍ ലഭിക്കുന്നു. പ്രതിമാസം 1200 രൂപ വീതം 53.4 ലക്ഷം പേര്‍ക്കാണ് പെന്‍ഷന്‍ നല്‍കുന്നത്.

മുമ്പില്ലാത്തവിധം സാമ്പത്തികപ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നുപോകുമ്പോഴും ക്ഷേമാനുകൂല്യങ്ങള്‍ വെട്ടിക്കുറയ്‌ക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. ചരക്കുസേവന നികുതിയുടെ തളര്‍ച്ചയും കടമെടുപ്പ് അവസരം മുന്നറിയിപ്പില്ലാതെ വെട്ടിക്കുറച്ചതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. നാലുമാസത്തെ ജിഎസ്ടി നഷ്ടപരിഹാരമായി 2600 കോടി രൂപയാണ് കുടിശ്ശികയായി കിട്ടാനുള്ളത്. ജിഎസ്ടിയില്‍ 30 ശതമാനം നികുതിവളര്‍ച്ച ബജറ്റില്‍ ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ 14 ശതമാനം മാത്രമാണ് വളര്‍ച്ചനിരക്ക്. നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി അനന്തമായി നീട്ടീ, സംസ്ഥാനങ്ങള്‍ക്ക് നികുതി വെട്ടിപ്പിനെതിരെ നടപടി എടുക്കാനുള്ള അവസരം നിഷേധിക്കുന്നു. വാഹന, സ്ഥാപനപരിശോധന സാധ്യമല്ലാത്ത സാഹചര്യത്തില്‍ റിട്ടേണ്‍ പരിശോധനയിലൂടെമാത്രമേ നികുതി വെട്ടിപ്പ് തടയാനാകൂ.

സാമ്പത്തികവര്‍ഷത്തിന്റെ അവസാനപാദത്തില്‍ 4800 കോടി രൂപ കടമായി ലഭ്യമാകുമെന്നായിരുന്നു കണക്കുകൂട്ടല്‍. കേന്ദ്ര സര്‍ക്കാര്‍ ഇതിന് അനുമതി തരില്ലെന്നാണ് സൂചന. ഡിസംബറില്‍ 6500 മുതല്‍ 7000 കോടി രൂപവരെ വേണ്ടിവരും. നിലവില്‍ തദ്ദേശസ്ഥാപന ബില്ലുകളില്‍ 250 കോടിയോളം രൂപയുടെ കുടിശ്ശികയുണ്ട്. വര്‍ഷാന്ത്യത്തില്‍ പൊതുമരാമത്ത് ബില്ലുകളില്‍ 1000 കോടിയിലേറെ രൂപ നല്‍കേണ്ടിവരും. പ്രതിമാസം ശമ്പളം, പെന്‍ഷന്‍ ബാധ്യത 3700 കോടി രൂപയാണ്. ഈ സാഹചര്യത്തില്‍ വികസന പദ്ധതിയില്‍ തുടക്കമിട്ടിട്ടില്ലാത്തവ തല്‍ക്കാലത്തേക്ക് നീട്ടിവയ്ക്കാനാണ് സാധ്യത.

Comments are closed.

x

COVID-19

India
Confirmed: 33,448,163Deaths: 444,838