1470-490

തൃശൂര്‍ എം ഒ റോഡ് സബ്‌വേ നാളെ ഉദ്ഘാടനം

എം ഒ റോഡില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ സബ്‌വെ, കൂര്‍ക്കഞ്ചേരിയിലെ പുതിയ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ എന്നിവയുടെ ഉദ്ഘാടനവും പറവട്ടാനിയില്‍ നിര്‍മിക്കുന്ന പുല്‍കോര്‍ട്ടിന്റെ നിര്‍മാണോദ്ഘാടനവും ഡിസംബര്‍ 12,13 തീയതികളില്‍ നടക്കും.

തൃശൂര്‍: എം ഒ റോഡില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ സബ്‌വെ, കൂര്‍ക്കഞ്ചേരിയിലെ പുതിയ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ എന്നിവയുടെ ഉദ്ഘാടനവും പറവട്ടാനിയില്‍ നിര്‍മിക്കുന്ന പുല്‍കോര്‍ട്ടിന്റെ നിര്‍മാണോദ്ഘാടനവും ഡിസംബര്‍ 12,13 തീയതികളില്‍ നടക്കും.
നഗരത്തിന്റെ ഹൃദയഭാഗത്ത് അനിയന്ത്രിതമായ തിരക്കനുഭവപ്പെടുന്ന എം ഒ റോഡില്‍ കാല്‍നടയാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരമായി തൃശൂര്‍ കോര്‍പറേഷന്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.75 കോടി രൂപ ചെലവിട്ട് നിര്‍മിച്ച സബ്‌വെ നാളെ (ഡിസംബര്‍ 12) രാവിലെ 11.30ന് കൃഷി വകുപ്പ് മന്ത്രി ശ്രീ. വി എസ് സുനില്‍കുമാര്‍ നാടിന് സമര്‍പ്പിക്കും. മേയര്‍ അജിതാ വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ സബ് വെയുടെ സ്വിച്ചോണ്‍ കര്‍മം ടി എ്ന്‍ പ്രതാപന്‍ എം എല്‍ എ നിര്‍വഹിക്കും. സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തീകരിച്ച കരാറുകാരനെ ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജന്‍ ആദരിക്കും. തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍. ആന്‍ഡ്രൂസ് താഴത്ത്, കൊച്ചിന്‍ ദേവസ്വം പ്രസിഡണ്ട് എ ബി മോഹനനും വിശിഷ്ടാതിഥികളാകും. ഡെപ്യൂട്ടി മേയര്‍ റാഫി ജോസ് പി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, വ്യാപാരി സംഘടനാ പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പറവട്ടാനിയിലെ പഴയ വസൂരിപ്പറമ്പില്‍ പുതിയ നിലവാരത്തില്‍ സജ്ജമാക്കുന്ന പുല്‍കോര്‍ട്ടിന്റെ നിര്‍മാണോദ്ഘാടനം ഡിസംബര്‍ 13ന് വൈകീട്ട് 6 മണിക്ക് കൃഷിവകുപ്പ് മന്ത്രി ശ്രീ. വി എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും. മേയര്‍ ശ്രീമതി അജിതാ വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഫു്ട്‌ബോള്‍ ഇതിഹാസം ശ്രീ. ഐ എം വിജയന്‍, തൃശൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ശ്രീ. കെ ആര്‍ സാംബന്‍ എന്നിവര്‍ പങ്കെടുക്കും. കായിക കലാ വിനോദ മേഖലകളുടെ വികസനം കൂടി ഉള്‍പ്പെട്ടതാണ് സമൂഹത്തിന്റെ സമഗ്രവികസനം എന്ന കാഴ്ചപ്പാടോടെയാണ് നഗരപരിധിയിലുള്ള കളിസ്ഥലങ്ങള്‍ ആധുനിക രീതിയില്‍ വികസിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ തൃശൂര്‍ കോര്‍പറേഷന്‍ നടപ്പിലാക്കുന്നത്. ഈ കൗണ്‍സില്‍ അധികാരത്തില്‍ വരുമ്പോള്‍ ആധുനിക രീതിയിലുള്ള കളിസ്ഥലങ്ങള്‍ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആ പ്രഖ്യാപനങ്ങള്‍ ഓരോന്നും യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 100 കോടി രൂപ ചെലവില്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയന്റെ പേരില്‍ അന്തര്‍ദേശീയ നിലവാരത്തില്‍ ലാലൂരില്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മാണം അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സെവന്‍സ് ഫുട്‌ബോള്‍ കളിക്കാന്‍ കഴിയുന്ന വിധത്തില്‍ പറവട്ടാനി ഗ്രൗണ്ടില്‍ പുല്‍കോര്‍ട്ട് നിര്‍മാണത്തിന് കോര്‍പറേഷന്‍ തുടക്കം കുറിക്കുന്നത്.
കൂര്‍ക്കഞ്ചേരി സോണലിന് കീഴില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കെട്ടിടം നാളെ (ഡിസംബര്‍ 12) ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജന്‍ നാടിന് സമര്‍പ്പിക്കും. രാവിലെ 9.30ന് മേയര്‍ അജിതാ വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ ഡി എം ഒ റീന കെ ജെ വിശിഷ്ടാതിഥിയാകും. ഡെപ്യൂട്ടി മേയര്‍ റാഫി ജോസ് പി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653