1470-490

മാധ്യമങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയില്‍, മുണ്ടു മുറുക്കി മെട്രൊ വാര്‍ത്ത

വരുമാനത്തിനനുസരിച്ച് ചെലവു നിജപ്പെടുത്തുക വഴി ഉള്ള ജീവനക്കാര്‍ക്ക് കൃത്യമായ ശമ്പളം കൊടുക്കാമെന്ന മാര്‍ഗമാണ് മെട്രൊ വാര്‍ത്ത കണ്ടെത്തിയത്. പിരിച്ചു വിട്ടവര്‍ക്കൊക്കെ ഒരു മാസത്തെ അധിക ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കിയാണ് മെട്രൊ വാര്‍ത്ത മാതൃക കാട്ടിയത്.

കൊച്ചി: പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന് തൃശൂരില്‍ അരങ്ങ് മുറുകമ്പോള്‍ മലയാള പത്രങ്ങളും ചാനലുകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. ശമ്പളം മുടക്കം പല മാധ്യമ സ്ഥാപനങ്ങളില്‍ മാസങ്ങളോളം തുടരുന്നു. രണ്ടാം നിര പത്രങ്ങളും ചാനലകളുമാണ് സാമ്പത്തിക മാന്ദ്യത്തില്‍ ഞെരുങ്ങുന്നത്. മെട്രൊ വാര്‍ത്ത, കേരളകൗമുദി, മംഗളം, മാധ്യമം, സിറാജ്, ചന്ദ്രിക, സുപ്രഭാതം, മീഡിയ വണ്‍, റിപ്പോര്‍ട്ടര്‍, ജീവന്‍ ടിവി തുടങ്ങിയ സ്ഥാപനങ്ങളില്‍ പലയിടത്തും മാസങ്ങളോളം ശമ്പളം മുടങ്ങുകയാണ്. മൂന്നു മാസമായി ശമ്പളം മുടങ്ങിയ മെട്രൊ വാര്‍ത്ത ജീവനക്കാരെ വെട്ടിച്ചുരുക്കിയാണ് പുതുജീവന്‍ തേടുന്നത്. വരുമാനത്തിനനുസരിച്ച് ചെലവു നിജപ്പെടുത്തുക വഴി ഉള്ള ജീവനക്കാര്‍ക്ക് കൃത്യമായ ശമ്പളം കൊടുക്കാമെന്ന മാര്‍ഗമാണ് മെട്രൊ വാര്‍ത്ത കണ്ടെത്തിയത്. പിരിച്ചു വിട്ടവര്‍ക്കൊക്കെ ഒരു മാസത്തെ അധിക ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കിയാണ് മെട്രൊ വാര്‍ത്ത മാതൃക കാട്ടിയത്. സമാന മാര്‍ഗം അടുത്ത മാസങ്ങളില്‍ മറ്റു പത്രങ്ങളും ചാനലുകളും ചെയ്യുമെന്നു തന്നെയാണ് റിപ്പോര്‍ട്ട്. മുന്‍പ് പിരിഞ്ഞു പോയവരുടെ ആനുകൂല്യങ്ങളും ഉടന്‍ കൊടുത്തു തീര്‍ക്കുമെന്നും അധികം വൈകില്ലെന്നും മെട്രൊ വാര്‍ത്ത എഡിറ്റര്‍ ആന്‍ഡ് പബ്ലിഷര്‍ ശശികുമാര്‍ മെഡ്‌ലിങ് മീഡിയയോട് പറഞ്ഞു. സ്ഥാപനത്തെ നിലനിര്‍ത്തുന്നതിനും ജോലി ചെയ്യുന്നവര്‍ക്ക് മുടങ്ങാതെ ശമ്പളം കൊടുക്കുന്നതിനുമാണ് തൊഴിലാളികളെ ചുരുക്കേണ്ടി വന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ഈ അടുത്ത കാലത്തായി പത്രത്തിന്റെ വിപൂലീകരണത്തിന്റെ ഭാഗമായി ഇതര സംസ്ഥാനങ്ങളിലും മെട്രൊ വാര്‍ത്ത എഡിഷന്‍ തുടങ്ങിയിരുന്നു. പത്രം പൂട്ടുകയാണെന്നത് വ്യാജ പ്രചാരണമെന്നും സുഗമമായി നടത്തുന്നതിനു വേണ്ടി മാത്രമാണ് നിലവിലെ നിയന്ത്രണമെന്നുമാണ് കാര്‍ണിവല്‍ ഗ്രൂപ്പ് മാനെജ്‌മെന്റിന്റെ വിശദീകരണം.

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952