1470-490

ലഹരി വിപണനം തടയാൻ കർമ്മ പദ്ധതികളുമായി എൽഎൻ എസ്

പദ്ധതിയുടെ ആദ്യഘട്ടമായി എല്ലാ വ്യാപാര സ്ഥാപനങ്ങളിലും വിതരണം ചെയ്യുന്നതിന്  ലഹരി നിർമാർജ്ജന സമിതി തയ്യാറാക്കിയ ലഘുലേഖയുടെ വിതരണോദ്ഘാടനം എക്സൈസ് ഇൻസ്പെക്ടർ ജി.ജി.പോൾ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ടി.എം.പത്മകുമാറിന് നൽകി കൊണ്ട് നിർവ്വഹിച്ചു.

വളാഞ്ചേരി: ലഹരി നിർമാർജ്ജന സമിതി കോട്ടക്കൽ  നിയോജക മണ്ഡലം കമ്മിറ്റിയും എക്സൈസ് ഡിപ്പാർട്ട് മെന്റും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും സഹകരണത്തോടുകൂടി കോട്ടക്കൽ മണ്ഡലത്തിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ലഹരി വസ്തുക്കളുടെ വിപണനം തടയാനുള്ള കർമ്മ പദ്ധതിക്ക് രൂപം നൽകി.പദ്ധതിയുടെ ആദ്യഘട്ടമായി എല്ലാ വ്യാപാര സ്ഥാപനങ്ങളിലും വിതരണം ചെയ്യുന്നതിന്  ലഹരി നിർമാർജ്ജന സമിതി തയ്യാറാക്കിയ ലഘുലേഖയുടെ വിതരണോദ്ഘാടനം എക്സൈസ് ഇൻസ്പെക്ടർ ജി.ജി.പോൾ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ടി.എം.പത്മകുമാറിന് നൽകി കൊണ്ട് നിർവ്വഹിച്ചു. മണ്ഡലത്തിലെ വ്യാപാരി വ്യവസായികളുടെ സഹകരണത്തോടു കൂടി ഇതിന്റെ പ്രവർത്തനത്തിനു വേണ്ടി വിപുലമായ പ്രവർത്തന സംഘമം നടത്താനും തീരുമാനിച്ചു.തുടർന്ന് നടന്ന കൺവെൻഷൻ എൽഎൻഎസ് സംസ്ഥാന  സമിതി അംഗം സലാം വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. എൽഎൻ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പരീത് കരേക്കാട് അദ്ധ്യക്ഷത വഹിച്ചു. എൽഎൻ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ.കുഞ്ഞിക്കോമു മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.എൽ എൻഎസ് ജില്ലാ മണ്ഡലം നേതാക്കളായ കോടിയിൽ അഷ്റഫ്, തുറക്കൽ ഷാനവാസ്, ഹസൈനാർ വളാഞ്ചേരി, കെ.പി.മൊയ്തീൻ കുട്ടി മാസ്റ്റർ, ഫൈസൽ.കെ.പി, അദീബ്, കാലിദ് ചെരട, മൊയ്തീൻകുട്ടി ഏർക്കര, വി.പി.മാനു ഹാജി, നൂറുൽ ആബിദ് നാലകത്ത്, വളാഞ്ചേരി നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഫാത്തിമക്കുട്ടി, കൗൺസിലർ മൂർക്കത്ത് മുസ്തഫ, കെ.ടി.ഹംസ ഹാജി, എന്നിവർ സംസാരിച്ചു.  എക്സൈസ് ഇൻസ്പെക്ടർമാരും എൽഎൻഎസ് പ്രവർത്തകരും സംബന്ധിച്ചു. എൽഎൻഎസ്വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റിയുടെ രൂപീകരണത്തിനായി മൂർക്കത്ത് മുസ്തഫ ചെയർമാനും നൂറുൽ ആബിദ് നാലകത്ത് കൺവീനറുമായുള്ള കമ്മിറ്റിക്ക് രൂപം നൽകി.


Comments are closed.

x

COVID-19

India
Confirmed: 31,440,951Deaths: 421,382