1470-490

കുട്ടഞ്ചേരിയിലെ ഗുണ്ടാ ആക്രമണം: പോലീസിനെതിരെ പരാതി

പോലീസില്‍ പരാതി നല്‍കിയതിന്റെ വിരോധമാണ് പരീതിന്റ ഭാര്യ ഷെമിജക്കെതിരായ കയ്യേറ്റത്തിന് കാരണമായത്.
പോലീസ് കേസെടുത്തതിലെ പോരായ്മകള്‍ ചൂണ്ടി കാണിച്ച് മേലാധികാരിക്ക് മുന്‍പാകെ ഷെമിജ സമര്‍പ്പിച്ച പരാതിയില്‍ കാല താമസം വരുത്തുന്ന പോലീസ് നടപടി പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

എരുമപ്പെട്ടി: കുട്ടഞ്ചേരിയില്‍ തുടര്‍ച്ചയായി സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ പോലീസ് നിസാര വകുപ്പുകള്‍ ചുമത്തിയതായി പരാതി. കുട്ടഞ്ചേരി കുണ്ടുവളപ്പില്‍ ഷെമിജയാണ് തൃശൂര്‍ സിറ്റി പോലീസ് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കിയത്.
പാതിരാത്രി മാരകായുധങ്ങളുമായി വീട്ടിലെത്തിയ സംഘം ഷെമിജയുടെ ഭര്‍ത്താവ് പരീതിനെ അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.
നാട്ടുകാരറിഞ്ഞതോടെ തകരാറിലായ
വാഹനം ഉപേക്ഷിച്ച് മുങ്ങിയ ക്രിമിനല്‍ സംഘത്തിനെതിരെ കേസെടുത്ത പോലീസ് പ്രതികള്‍ക്ക് സ്റ്റേഷനില്‍ നിന്നും ജാമ്യം അനുവദിച്ച നടപടി അന്ന് തന്നെ വിവാദമായിരുന്നു. പുറത്തിറങ്ങിയ
പ്രതികള്‍ ഷെമിജയെ വീട്ടിലെത്തി അസഭ്യം പറഞ്ഞതായും
കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും പറയുന്ന പരാതിയില്‍
പ്രതികള്‍ക്കെതിരെ വീണ്ടും കേസെടുത്തെങ്കിലും സ്റ്റേഷനില്‍ നിന്നും ജാമ്യം ലഭിക്കാവുന്ന നിസാര വകുപ്പുകള്‍ മാത്രം ചുമത്തിയതായാണ് പരാതി.
എരുമപ്പെട്ടി പഞ്ചായത്തിലെ കുട്ടഞ്ചേരിയില്‍ സമാധാനാന്തരീക്ഷം തകര്‍ക്കും വിധം ഒരാഴ്ചക്കിടെ നടന്ന
രണ്ട് സംഭവങ്ങളിലായി ഷനില്‍, അഖില്‍, സുധീഷ്, മണികണ്ഠന്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിക്കുന്നത്.
കൊലപാതകമുള്‍പടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷനിലാണ് ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
കടമായി നല്‍കിയ തുക ആവശ്യപ്പെട്ടതാണ് ക്രിമിനല്‍ സംഘം പരീതിനെതിരെ തിരിയാന്‍ കാരണമായത്.
നിരവധി തവണ ഫോണിലൂടെ കൊലവിളി നടത്തിയതിന് ശേഷമാണ് ക്രിമിനല്‍ സംഘം പരീതിന്റെ വീട്ടിലെത്തിയത്.സംഭവം നാട്ടു കാരറിഞ്ഞതാണ് പരീതിന് തുണയായത്.
പോലീസില്‍ പരാതി നല്‍കിയതിന്റെ വിരോധമാണ് പരീതിന്റ ഭാര്യ ഷെമിജക്കെതിരായ കയ്യേറ്റത്തിന് കാരണമായത്.
പോലീസ് കേസെടുത്തതിലെ പോരായ്മകള്‍ ചൂണ്ടി കാണിച്ച് മേലാധികാരിക്ക് മുന്‍പാകെ ഷെമിജ സമര്‍പ്പിച്ച പരാതിയില്‍ കാല താമസം വരുത്തുന്ന പോലീസ് നടപടി പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 38,903,731Deaths: 488,884