1470-490

കുട്ടഞ്ചേരിയിലെ ഗുണ്ടാ ആക്രമണം: എരുമപ്പെട്ടി പോലീസിനെതിരെ പരാതി

കുട്ടഞ്ചേരി കുണ്ടുവളപ്പിൽ ഷെമിജയാണ് തൃശൂർ സിറ്റി പോലീസ് കമ്മീഷ്ണർക്ക് പരാതി നൽകിയത്. 

എരുമപ്പെട്ടി: കുട്ടഞ്ചേരിയിൽ തുടർച്ചയായി സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ക്രിമിനൽ സംഘങ്ങൾക്കെതിരെ പോലീസ് നിസാര വകുപ്പുകൾ ചുമത്തിയതായി പരാതി. കുട്ടഞ്ചേരി കുണ്ടുവളപ്പിൽ ഷെമിജയാണ് തൃശൂർ സിറ്റി പോലീസ് കമ്മീഷ്ണർക്ക് പരാതി നൽകിയത്. പാതിരാത്രി മാരകായുധങ്ങളുമായി വീട്ടിലെത്തിയ സംഘം ഷെമിജയുടെ ഭർത്താവ് പരീതിനെ അപായപ്പെടുത്താൻ ശ്രമിച്ചിരുന്നു.നാട്ടുകാരറിഞ്ഞതോടെ തകരാറിലായ വാഹനം ഉപേക്ഷിച്ച് മുങ്ങിയ ക്രിമിനൽ സംഘത്തിനെതിരെ കേസെടുത്ത പോലീസ് പ്രതികൾക്ക് സ്റ്റേഷനിൽ നിന്നും ജാമ്യം അനുവദിച്ച നടപടി അന്ന് തന്നെ വിവാദമായിരുന്നു. പുറത്തിറങ്ങിയപ്രതികൾ ഷെമിജയെ വീട്ടിലെത്തി അസഭ്യം പറഞ്ഞതായും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായും പറയുന്ന പരാതിയിൽപ്രതികൾക്കെതിരെ വീണ്ടും കേസെടുത്തെങ്കിലും സ്റ്റേഷനിൽ നിന്നും ജാമ്യം ലഭിക്കാവുന്ന നിസാര വകുപ്പുകൾ മാത്രം ചുമത്തിയതായാണ് പരാതി.എരുമപ്പെട്ടി പഞ്ചായത്തിലെ കുട്ടഞ്ചേരിയിൽ സമാധാനാന്തരീക്ഷം തകർക്കും വിധം ഒരാഴ്ചക്കിടെ നടന്ന രണ്ട് സംഭവങ്ങളിലായി ഷനിൽ, അഖിൽ, സുധീഷ്, മണികണ്ഠൻ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തിക്കുന്നത്.കൊലപാതകമുൾപടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഷനിലാണ് ഗുണ്ടാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.കടമായി നൽകിയ തുക ആവശ്യപ്പെട്ടതാണ് ക്രിമിനൽ സംഘം പരീതിനെതിരെ തിരിയാൻ കാരണമായത്.നിരവധി തവണ ഫോണിലൂടെ കൊലവിളി നടത്തിയതിന് ശേഷമാണ് ക്രിമിനൽ സംഘം പരീതിന്റെ വീട്ടിലെത്തിയത്.സംഭവം നാട്ടു കാരറിഞ്ഞതാണ് പരീതിന് തുണയായത്.പോലീസിൽ പരാതി നൽകിയതിന്റെ വിരോധമാണ് പരീതിന്റ ഭാര്യ ഷെമിജക്കെതിരായ കയ്യേറ്റത്തിന് കാരണമായത്.പോലീസ് കേസെടുത്തതിലെ പോരായ്മകൾ ചൂണ്ടി കാണിച്ച് മേലാധികാരിക്ക് മുൻപാകെ ഷെമിജ സമർപ്പിച്ച പരാതിയിൽ കാല താമസം വരുത്തുന്ന പോലീസ് നടപടി പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 39,257,080Deaths: 489,428