1470-490

ക്ഷീര കർഷകർക്ക് 100 തൊഴിൽ ദിന വേതനം നൽകി വളാഞ്ചേരി നഗരസഭ

2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ പശു പരിപാലനം എന്ന പദ്ധതിയിൽ ഉൾപ്പെട്ട ക്ഷീര കർഷകർക്ക് 100 തൊഴിൽ ദിന വേതനം നൽകുന്നതിന്റെ ആദ്യഗഡു വിതരണോദ്ഘാടനം വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സി.കെ. റുഫീന നിർവ്വഹിച്ചു

വളാഞ്ചേരി: നഗരസഭയിലെ ക്ഷീര കർഷകർക്ക് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ പശു പരിപാലനം എന്ന പദ്ധതിയിൽ ഉൾപ്പെട്ട ക്ഷീര കർഷകർക്ക് 100 തൊഴിൽ ദിന വേതനം നൽകുന്നതിന്റെ ആദ്യഗഡു വിതരണോദ്ഘാടനം വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സി.കെ. റുഫീന നിർവ്വഹിച്ചു.വൈസ് ചെയർമാൻ കെ.എം. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ  സി. രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു . നഗരസഭാ സെക്രട്ടറി എസ്.സുനിൽ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  മൈമൂന, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.  ഫാത്തിമകുട്ടി, വി.എസ്.സി.ബാങ്ക് പ്രസിഡന്റ് അഷ്റഫ് അമ്പലത്തിൽ, കൗൺസിലർമാരായ മൂർക്കത്ത് മുസ്തഫ, പി.പി. ഹമീദ്, കെ. റഹ്മത്ത്, സുബൈദ നാസർ, വി.ജ്യോതി, ഹാജറ, ഫാത്തിമ നസിയ, സുബൈദ ചങ്ങമ്പള്ളി, വസന്ത, ഷംസു പാറക്കൽ, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ഓവർസിയർ കെ.ടി ജുനൈദ് ,റഫീഖ്.വി.ടി. എന്നിവർ സംസാരിച്ചു.തുടർന്ന് നടന്ന പരിശീലന ക്യാമ്പിൽ നഗരസഭ സീനിയർ വെറ്റിനറി സർജൻ ഡോ. പി.യു അബ്ദുൽ അസീസിന്റെ നേതൃത്വത്തിൽ ക്ഷീര മേഖലയിലെ പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. 


Comments are closed.

x

COVID-19

India
Confirmed: 33,448,163Deaths: 444,838