1470-490

രാവുത്സവം വ്യാപാരികളുടെ ശരിയായ പ്രശ്‌നം പരിഹരിക്കുമോ

പൊതുവാഹനങ്ങളായ ബസ്സുകളും അനുബന്ധമായ കാല്‍നടയും സൈക്കിള്‍സവാരിയും തിരിച്ചുപിടിക്കുന്നതും കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതും ചെറുകിടവ്യാപാരികളുടെ മാത്രമല്ല മുഴുവന്‍ സമൂഹത്തിന്റെയും ഇന്നത്തെ ആവശ്യമാണ്. ഈ രാവുത്സവം അതിനുകൂടിയുള്ള അവസരമായി മാറുമെന്നാശിക്കുന്നുവെന്നും വ്യാപാരികള്‍. അടുത്തഘട്ടത്തില്‍, ധാരാളം പാര്‍ക്കിങ് സ്ഥലമില്ലാത്ത എല്ലാ വന്‍കിട വ്യാപാരസ്ഥാപനങ്ങളും ഇതേ അവസ്ഥ നേരിടേണ്ടിവരും ഇവര്‍.

തൃശൂര്‍: ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷങ്ങളോടനുബന്ധിച്ച് തൃശൂര്‍ നഗരത്തില്‍ നടക്കുന്ന രാവുത്സവത്തോടെ നഗര വ്യാപാരത്തിന്റെ മുഖച്ഛായ മാറ്റപ്പെടണമെന്നു ഒരു കൂട്ടം വ്യാപാരികള്‍.
ചെറുകിട വ്യാപാരികള്‍ നേരിടുന്ന കച്ചവടമാന്ദ്യം മറികടക്കുന്നതിനാണ് പ്രധാനമായും തൃശ്ശൂര്‍ നഗരത്തില്‍ 2019 ഡിസംബര്‍ 15 മുതല്‍ 2020 ജനുവരി 15 വരെ രാവുത്സവം സംഘടിപ്പിച്ചിട്ടുള്ളത്. സ്വാഭാവികമായും വ്യാപാരികളുടെ മുന്‍കയ്യിലും മറ്റുള്ളവരുടെ സഹകരണത്തോടെയും. നിലവിലെ മാന്ദ്യത്തിന് നിരവധി കാരണങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടതും എന്നാല്‍ വേണ്ടത്ര പരിഗണിക്കപ്പെടാതെ പോകുന്നതുമാണ് ഗതാഗതരംഗത്തുണ്ടായ മാറ്റം. പൊതുഗതാഗതവും കാല്‍നടയും സൈക്കിള്‍സവാരിയും ക്ഷയിക്കുകയും സ്വകാര്യവാഹനങ്ങള്‍ നിരത്തുകള്‍ കയ്യടക്കുകയും ചെയ്തതാണ് ചെറുകിടക്കാരായ വ്യാപാരികളുടെ മാന്ദ്യത്തിന് ഒരു പ്രധാന കാരണം. സ്വന്തം വാഹനങ്ങളില്‍ പാഞ്ഞുപോകുന്നവര്‍ക്ക് നിരത്തുവക്കിലുള്ള ചെറിയ സ്ഥാപനങ്ങളെ ശ്രദ്ധിക്കുവാന്‍പോലുമാകില്ല. പൊതുവാഹനങ്ങളായ ബസ്സുകളും അനുബന്ധമായ കാല്‍നടയും സൈക്കിള്‍സവാരിയും തിരിച്ചുപിടിക്കുന്നതും കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതും ചെറുകിടവ്യാപാരികളുടെ മാത്രമല്ല മുഴുവന്‍ സമൂഹത്തിന്റെയും ഇന്നത്തെ ആവശ്യമാണ്. ഈ രാവുത്സവം അതിനുകൂടിയുള്ള അവസരമായി മാറുമെന്നാശിക്കുന്നുവെന്നും വ്യാപാരികള്‍. അടുത്തഘട്ടത്തില്‍, ധാരാളം പാര്‍ക്കിങ് സ്ഥലമില്ലാത്ത എല്ലാ വന്‍കിട വ്യാപാരസ്ഥാപനങ്ങളും ഇതേ അവസ്ഥ നേരിടേണ്ടിവരും ഇവര്‍.

Comments are closed.

x

COVID-19

India
Confirmed: 31,440,951Deaths: 421,382