1470-490

തെരുവിലുറങ്ങുന്നവര്‍ക്ക് തലചായ്ക്കാനിടം

ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നഗരത്തില്‍ രാത്രികാല പരിശോധന ആരംഭിച്ചു. നഗരത്തിന്റെ ഓരങ്ങളില്‍ കിടന്നുറങ്ങിയവരെ കണ്ടെത്തി വിവിധ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി.

കൊച്ചി: മെട്രൊ നഗരത്തില്‍ വീടില്ലാത്തവര്‍ക്ക് തലചായ്ക്കാനിടം. നഗരത്തിലെ നടപ്പാതയിലും കടകളുടെ ഓരത്തും ഉറങ്ങുന്നവര്‍ക്ക് സുരക്ഷാ കേന്ദ്രമൊരുക്കുന്നത് ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നഗരത്തില്‍ രാത്രികാല പരിശോധന ആരംഭിച്ചു. നഗരത്തിന്റെ ഓരങ്ങളില്‍ കിടന്നുറങ്ങിയവരെ കണ്ടെത്തി വിവിധ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി.

രാത്രികാലങ്ങളില്‍ റോഡരികിലും മറ്റും ഉറങ്ങുന്നവര്‍ അപകടസാധ്യത ക്ഷണിച്ചു വരുത്തുകയാണെന്നും ചിലപ്പോള്‍ കുറ്റകൃത്യങ്ങള്‍ക്കും വഴിയൊരുക്കുന്നതായും നേരത്തെയും പരാതി ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ജില്ലാ ഭരണകൂടം പരിശോധനകള്‍ കൂടുതല്‍ കാര്യക്ഷമമാക്കിയത്. കളക്ടര്‍ എസ് സുഹാസിന്റെ നേതൃത്വത്തില്‍ സാമൂഹ്യക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്നാണ് രാത്രികാല പരിശോധന നടത്തിയത്. എംജി റോഡ് കലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അപകടകരമായ രീതിയില്‍ കഴിഞ്ഞവരെ ഇവിടെനിന്നും ഒഴിപ്പിച് വിവിധ വിധ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി. മാസത്തില്‍ ഒരു ദിവസംവച്ച് പരിശോധനകള്‍ തുടരുമെന്നു ജില്ലാ കലക്റ്റര്‍ അറിയിച്ചു.

വിവിധ സാമൂഹ്യ സംഘടനകളും പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രോഗികളായവര്‍ക്കു ചികിത്സയും ഉറപ്പാക്കുന്നുണ്ട്. നഗരത്തിനു പുറത്തേയ്ക്കും പദ്ധതി വ്യാപിപ്പിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്.


Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653