1470-490

തൃശൂര്‍ കോര്‍പ്പറേഷന്‍ വക ആര്യവേപ്പും കറി വേപ്പും

എല്ലാ പി എം എ വൈ ലൈഫ് കുടുംബങ്ങളിലെയും നിലവിലെ ആവശ്യങ്ങള്‍ മനസ്സിലാക്കുന്നതിനുള്ള അടിസ്ഥാന വിവരശേഖരണം അംഗീകാര്‍ ക്യാമ്പെയ്‌നിന്റെ ഭാഗമായി നടന്നു. ഒപ്പം മെഡിക്കല്‍ ക്യാമ്പുകള്‍, സെമിനാറുകള്‍, പരിശീലന പരിപാടികള്‍, തെരുവുനാടകങ്ങള്‍ തുടങ്ങിയവ കോര്‍പറേഷന്റെ വിവിധ ഭാഗങ്ങളില്‍ നടത്തുകയുണ്ടായി.

തൃശൂര്‍: തൃശൂര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ പ്രധാനമന്ത്രി ആവാസ് യോജന ലൈഫ് പദ്ധതിയുടെ ഭാഗമായി നടത്തിയ അംഗീകാര്‍ ക്യാമ്പെയിന്‍ സമാപന സമ്മേളനവും ഗൃഹചൈതന്യം പദ്ധതിയുടെ നഗരസഭാ തല ഉദ്ഘാടനവും മേയര്‍ അജിതാ വിജയന്‍ നിര്‍വഹിച്ചു. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആയിരത്തിലധികം ഭവനങ്ങളുടെ നിര്‍മാണമാണ് കോര്‍പറേഷനില്‍ നടന്നുവരുന്നത്. എല്ലാ പി എം എ വൈ ലൈഫ് കുടുംബങ്ങളിലെയും നിലവിലെ ആവശ്യങ്ങള്‍ മനസ്സിലാക്കുന്നതിനുള്ള അടിസ്ഥാന വിവരശേഖരണം അംഗീകാര്‍ ക്യാമ്പെയ്‌നിന്റെ ഭാഗമായി നടന്നു. ഒപ്പം മെഡിക്കല്‍ ക്യാമ്പുകള്‍, സെമിനാറുകള്‍, പരിശീലന പരിപാടികള്‍, തെരുവുനാടകങ്ങള്‍ തുടങ്ങിയവ കോര്‍പറേഷന്റെ വിവിധ ഭാഗങ്ങളില്‍ നടത്തുകയുണ്ടായി. ക്യാമ്പെയ്‌നിന്റെ സമാപനത്തോടൊപ്പം സംസ്ഥാന ഔഷധ സസ്യബോര്‍ഡിന്റെ ഗൃഹചൈതന്യം പദ്ധതിയുമായി സംയോജിപ്പിച്ച് ഓരോ വീട്ടിലും ഒരു ആര്യവേപ്പും ഒരു കറിവേപ്പും നല്‍കുന്ന പദ്ധതിക്ക് ഇന്ന് തുടക്കം കുറിച്ചു. ഡെപ്യൂട്ടി മേയര്‍ റാഫി ജോസ് പി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഹതിത ഭവനം അവാര്‍ഡും മികച്ച എ ഡി എസ്, അംഗീകാര്‍ റിസോഴ്‌സ് പേഴ്‌സന്‍മാര്‍ക്കുള്ള അവാര്‍ഡും മേയര്‍ വിതരണം ചെയ്തു. വിദ്യാര്‍ഥികള്‍ക്കായി നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കും ക്വിസ്, ഫോട്ടോഗ്രാഫി മത്സരവിജയികള്‍ക്കുമുള്ള സമ്മാനങ്ങളും മികച്ച അടുക്കളത്തോട്ടം, മാലിന്യ സംസ്‌കരണ മാതൃക എന്നിവയ്ക്കുള്ള അവാര്‍ഡുകളും ഭവനനിര്‍മാണം പൂര്‍ത്തിയായാവര്‍ക്ക് പച്ചക്കറിവിത്തും വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ വിതരണം ചെയ്തു.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651