1470-490

ഷെയന്‍ നിഗം സിനിമയില്‍ നിന്നും ഔട്ട്?

അവര്‍ക്ക് പറയാനുള്ളത് റേഡിയോയില്‍ ഇരുന്ന് പറയുമെന്നും നമ്മള്‍ അനുസരിച്ചോളണമെന്നാണെന്നും ഷെയ്ന്‍ പറഞ്ഞിരുന്നു. കൂടിപ്പോയാല്‍ വാര്‍ത്താ സമ്മേളനത്തില്‍ ഖേദമറിയിക്കും. അതിനപ്പുറത്തേക്ക് ഒന്നും ഉണ്ടാകില്ലെന്നും ഷെയ്ന്‍ പറഞ്ഞിരുന്നു.

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗത്തിന്റേത് അഹങ്കാരമാണെന്നും ഇനി ചര്‍ച്ചയ്ക്കു ശ്രമിക്കേണ്ടതില്ലെന്നും നിര്‍മാതാക്കളുടെ തീരുമാനം. ഇതോടെ ഷെയ്ന്‍ സിനിമയില്‍ നിന്നും പുറത്താകുമെന്ന സൂചനയാണ് ലഭിക്കുന്നത്.
ഷെയ്‌നുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം രഞ്ജിത്ത്. നിര്‍മാതാക്കള്‍ക്ക് മനോവിഷമമല്ല, മനോരോഗമാണെന്ന് പറഞ്ഞയാളോട് എന്ത് ചര്‍ച്ച നടത്താന്‍.
ഇത്തരത്തിലൊരു നിലപാടെടുക്കുന്ന ആളുമായി ഏത് സംഘടനയ്ക്കാണ് ചര്‍ച്ച നടത്താന്‍ സാധിക്കുന്നത്? എല്ലാ സംഘടനകളും വിഷയത്തില്‍ നിന്ന് പിന്മാറാനുള്ള കാരണമിതാണ്. വിഷയത്തില്‍ ആരുടേയും കടുംപിടുത്തമില്ലെന്നും ആര് പറഞ്ഞാലും കേള്‍ക്കാത്ത അവസ്ഥയിലാണ് ഷെയ്ന്‍ നിഗമെന്നും രഞ്ജിത്ത് പറഞ്ഞു. ചര്‍ച്ച അവസാനിപ്പിച്ചത് നിരവധി ശ്രമങ്ങള്‍ക്ക് ശേഷമാണെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.

മനോരോഗമാണെന്നായിരുന്നു ഷെയ്‌ന്റെ പ്രതികരണം. തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ സിനിമ കണ്ടിറങ്ങിയ ശേഷം പ്രതികരിക്കവെയാണ് ഷെയ്ന്‍ നിര്‍മാതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. അവര്‍ക്ക് പറയാനുള്ളത് റേഡിയോയില്‍ ഇരുന്ന് പറയുമെന്നും നമ്മള്‍ അനുസരിച്ചോളണമെന്നാണെന്നും ഷെയ്ന്‍ പറഞ്ഞിരുന്നു. കൂടിപ്പോയാല്‍ വാര്‍ത്താ സമ്മേളനത്തില്‍ ഖേദമറിയിക്കും. അതിനപ്പുറത്തേക്ക് ഒന്നും ഉണ്ടാകില്ലെന്നും ഷെയ്ന്‍ പറഞ്ഞിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269