1470-490

വീണ്ടും കൂട്ടബലാത്സംഗം, കൊല്ലാനും ശ്രമം

ഇന്നലെയാണ് പീഡന വിവരം പുറംലോകമറിയുന്നത്. അമ്മാവന്റെ വീട്ടില്‍ നിന്ന് മാലിന്യം കളയാന്‍ പുറത്തേക്ക് പോയ പെണ്‍കുട്ടിയെ നാല് പേരും ചേര്‍ന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. കൂട്ടബലാത്സംഗത്തിന് ശേഷം പ്രതികള്‍ യുവതിയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു.

ഡെല്‍ഹി: ഛത്തീസ്ഗഡില്‍ ഇരുപതുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. രാജ്‌നന്ദ്ഗാവില്‍ ഡിസംബര്‍ രണ്ടിന് രാത്രിയാണ് സംഭവം. പീഡിപ്പിച്ച ശേഷം യുവതിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും പ്രതികള്‍ ശ്രമിച്ചു.

ഇന്നലെയാണ് പീഡന വിവരം പുറംലോകമറിയുന്നത്. അമ്മാവന്റെ വീട്ടില്‍ നിന്ന് മാലിന്യം കളയാന്‍ പുറത്തേക്ക് പോയ പെണ്‍കുട്ടിയെ നാല് പേരും ചേര്‍ന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. കൂട്ടബലാത്സംഗത്തിന് ശേഷം പ്രതികള്‍ യുവതിയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു.

സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തക്‌ചേന്ദ് ധ്രുവ്, സീതാറാം പട്ടേല്‍, മായാറാം, ആനന്ദ് പട്ടേല്‍ എന്നിവരാണ് പിടിയിലായത്. നാല് പേര്‍ക്കും 19 നും 20നുമിടയിലാണ് പ്രായം. കൂട്ടബലാത്സംഗത്തിനും തട്ടിക്കൊണ്ടുപോകലിനുമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.


Comments are closed.

x

COVID-19

India
Confirmed: 29,633,105Deaths: 379,573