1470-490

പ​​ഞ്ചാ​​യ​​ത്തു തെ​​ര​​ഞ്ഞെ​​ടു​​പ്പു പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കു സി​​പി​​എം ഒ​​രു​​ക്ക​​ങ്ങ​​ൾ തു​​ട​​ങ്ങി.

പാ​​ർ​​ട്ടി അ​​ധി​​കാ​​ര​​ത്തി​​ലു​​ള്ള ത​​ദ്ദേ​​ശ​​സ്വ​​യം​​ഭ​​ര​​ണ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ വി​​ക​​സ​​ന​​പ്ര​​വ​​ർ​​ത്ത​​
ന​​ങ്ങ​​ൾ ഉ​​യ​​ർ​​ത്തി​​ക്കാ​​ട്ടാ​​നാ​​ണ് കീ​​ഴ്ക്ക​​മ്മി​​റ്റി​​ക​​ൾ​​
ക്ക് സം​​സ്ഥാ​​ന ക​​മ്മി​​റ്റി ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന നി​​ർ​​ദേ​​ശം. 

തി​​രു​​വ​​ന​​ന്ത​​പു​​രം: പ​​ഞ്ചാ​​യ​​ത്തു തെ​​ര​​ഞ്ഞെ​​ടു​​പ്പു പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കു സി​​പി​​എം ഒ​​രു​​ക്ക​​ങ്ങ​​ൾ തു​​ട​​ങ്ങി. പ്ര​​ച​​ര​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ഏ​​കീ​​ക​​രി​​ക്കാ​​ൻ ലോ​​ക്ക​​ൽ ക​​മ്മി​​റ്റി ത​​ല​​ത്തി​​ൽ മു​​ഴു​​വ​​ൻ സ​​മ​​യ പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്ക് ചു​​മ​​ത​​ല ന​​ൽ​​കി. പാ​​ർ​​ട്ടി അ​​ധി​​കാ​​ര​​ത്തി​​ലു​​ള്ള ത​​ദ്ദേ​​ശ​​സ്വ​​യം​​ഭ​​ര​​ണ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ വി​​ക​​സ​​ന​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ഉ​​യ​​ർ​​ത്തി​​ക്കാ​​ട്ടാ​​നാ​​ണ് കീ​​ഴ്ക്ക​​മ്മി​​റ്റി​​ക​​ൾ​​ക്ക് സം​​സ്ഥാ​​ന ക​​മ്മി​​റ്റി ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന നി​​ർ​​ദേ​​ശം. ഒ​​രു ലോ​​ക്ക​​ൽ ക​​മ്മി​​റ്റി​​ക്കു (പ​​ഞ്ചാ​​യ​​ത്ത് ക​​മ്മി​​റ്റി) കീ​​ഴി​​ൽ ഒ​​രു മു​​ഴു​​വ​​ൻ സ​​മ​​യ​​പ്ര​​വ​​ർ​​ത്ത​​ക​​ർ വേ​​ണം. എ​​ല്ലാ ജി​​ല്ലാ ക​​മ്മി​​റ്റി​​ക​​ളും അ​​ത​​തു സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ​​ക്ക​​നു​​സ​​രി​​ച്ച് തെ​​ര​​ഞ്ഞെ​​ടു​​പ്പ് മു​​ന്നൊ​​രു​​ക്ക​​ങ്ങ​​ൾ ന​​ട​​ത്ത​​ണം. ഇ​​ത​​ര മു​​ന്ന​​ണി​​ക​​ൾ ന​​യി​​ക്കു​​ന്ന പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ൽ ഭ​​ര​​ണ വി​​രു​​ദ്ധ മു​​ദ്രാ​​വാ​​ക്യ​​ങ്ങ​​ൾ ഉ​​യ​​ർ​​ത്തി പ്ര​​ച​​ര​​ണം സം​​ഘ​​ടി​​പ്പി​​ക്ക​​ണം. ബൂ​​ത്ത് ക​​മ്മി​​റ്റി​​ക​​ൾ കേ​​ന്ദ്രീ​​ക​​രി​​ച്ചു​​ള്ള പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളും സ​​ജീ​​വ​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. സം​​സ്ഥാ​​ന​​ത്തെ മു​​ഴു​​വ​​ൻ ബൂ​​ത്തു​​ക​​ളും കേ​​ന്ദ്രീ​​ക​​രി​​ച്ച് എ​​ൽ​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​രി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ വി​​ല​​യി​​രു​​ത്തു​​ന്ന പ്ര​​ച​​ര​​ണം സം​​ഘ​​ടി​​പ്പി​​ക്കാ​​നാ​​ണ് സി​​പി​​എം ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. ഇ​​തി​​നാ​​യി ഗൃ​​ഹ സ​​ന്ദ​​ർ​​ശ​​നം പ​​തി​​വാ​​ക്ക​​ണം. ശ​​ബ​​രി​​മ​​ല​​യി​​ൽ ഉ​​ൾ​​പ്പെ​​ടെ ന​​ഷ്ട​​പ്പെ​​ട്ട മു​​ഖ​​ച്ഛാ​​യ ഗ‌ൃ​​ഹ​​സ​​ന്ദ​​ർ​​ശ​​ന​​ത്തി​​ലൂ​​ടെ തി​​രി​​ച്ചു​​പി​​ടി​​ക്കാ​​മെ​​ന്നും സി​​പി​​എം ക​​ണ​​ക്കു കൂ​​ട്ടു​​ന്നു. സ​​ർ​​ക്കാ​​രി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ വ​​രു​​ത്തേ​​ണ്ട മാ​​റ്റ​​ങ്ങ​​ളെ​​പ്പ​​റ്റി ജ​​ന​​ങ്ങ​​ളി​​ൽ നി​​ന്ന് നേ​​രി​​ട്ട് സി​​പി​​എം- എ​​ൽ​​ഡി​​എ​​ഫ് പ്ര​​വ​​ർ​​ത്ത​​ക​​ർ നേ​​ര​​ത്തെ അ​​ഭി​​പ്രാ​​യ​​ങ്ങ​​ൾ സ്വ​​രൂ​​പി​​ച്ചി​​രു​​ന്നു. ഇ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ വീ​​ടു​​ക​​ളു​​ടെ എ​​ണ്ണം തി​​രി​​ച്ച് പ്രാ​​ദേ​​ശി​​കാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ കൂ​​ടു​​ത​​ൽ ക്യാം​​പെ​​യ്നു​​ക​​ൾ ഏ​​റ്റെ​​ടു​​ക്കാ​​നാ​​ണ് ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​ഴി​​യു​​ന്ന​​തു വ​​രെ ബൂ​​ത്ത് ക​​മ്മി​​റ്റി​​ക​​ൾ കേ​​ന്ദ്രീ​​ക​​രി​​ച്ച് പ്ര​​വ​​ർ​​ത്ത​​ക​​ർ സ​​ജീ​​വ​​പ്ര​​വ​​ർ​​ത്ത​​നം സം​​ഘ​​ടി​​പ്പി​​ക്ക​​ണ​​മെ​​ന്നാ​​ണ് നി​​ർ​​ദേ​​ശം.ഇ​​തോ​​ടൊ​​പ്പം ലോ​​ക്ക​​ൽ ക​​മ്മി​​റ്റി ത​​ല​​ത്തി​​ൽ മു​​ഴു​​വ​​ൻ കൂ​​ടു​​ത​​ൽ സ​​മ​​യ പ്ര​​വ​​ർ​​ത്ത​​ക​​രേ​​യും നി​​യ​​മി​​ക്കും. നി​​ല​​വി​​ൽ ഒ​​രു മു​​ഴു​​വ​​ൻ സ​​മ​​യ പ്ര​​വ​​ർ​​ത്ത​​ക​​ൻ എ​​ൽ​​സി ത​​ല​​ങ്ങ​​ളി​​ലു​​ണ്ട്. ലോ​​ക്ക​​ൽ സെ​​ക്ര​​ട്ട​​റി, അ​​ല്ലെ​​ങ്കി​​ൽ ലോ​​ക്ക​​ൽ ക​​മ്മി​​റ്റി അം​​ഗം ആ​​ണ് സാ​​ധാ​​ര​​ണ നി​​ല​​യി​​ൽ മു​​ഴു​​വ​​ൻ സ​​മ​​യ പ്ര​​വ​​ർ​​ത്ത​​ക​​നാ​​യി നി​​യ​​മി​​ക്ക​​പ്പെ​​ടാ​​റു​​ള്ള​​ത്. ഇ​​തി​​നു പു​​റ​​മേ കൂ​​ടു​​ത​​ൽ മു​​ഴു​​വ​​ൻ സ​​മ​​യ പ്ര​​വ​​ർ​​ത്ത​​ക​​രെ നി​​യ​​മി​​ക്കു​​ന്ന​​തും പ​​രി​​ഗ​​ണി​​ക്കു​​ന്നു. പാ​​ർ​​ല​​മെ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലും ഇ​​ത്ത​​ര​​ത്തി​​ൽ മു​​ഴു​​വ​​ൻ സ​​മ​​യ പ്ര​​വ​​ർ​​ത്ത​​ക​​രെ സി​​പി​​എം നി​​യോ​​ഗി​​ച്ചി​​രു​​ന്നു. പാ​​ർ​​ട്ടി​​യു​​ടെ ചു​​റ്റു​​പാ​​ടി​​ന​​പ്പു​​റം നി​​ന്ന് ജ​​ന​​കീ​​യ വി​​ഷ​​യ​​ങ്ങ​​ൾ​​ക്ക​​ക​​ത്ത് ഇ​​ട​​പെ​​ടാ​​ൻ അ​​തി​​ലൂ​​ടെ ക​​ഴി​​ഞ്ഞി​​രു​​ന്നു. പ്രാ​​ദേ​​ശി​​ക ത​​ല​​ങ്ങ​​ളി​​ൽ പാ​​ർ​​ട്ടി​​ക്കു കൂ​​ടു​​ത​​ൽ ജ​​ന​​കീ​​യ മു​​ഖം ഉ​​ണ്ടാ​​ക്കി​​യെ​​ടു​​ക്കാ​​ൻ അ​​തു വ​​ഴി​​യൊ​​രു​​ക്കു​​മെ​​ന്നാ​​ണു പ്ര​​തീ​​ക്ഷ. പ്ര​​വ​​ർ​​ത്ത​​ന ശൈ​​ലി​​യി​​ൽ ഉ​​ൾ​​പ്പെ​​ടെ അ​​ടി​​മു​​ടി മാ​​റ്റ​​ങ്ങ​​ൾ വ​​രു​​ത്തും. അ​​തു​​കൊ​​ണ്ടു ത​​ന്നെ പെ​​യി​​ന്‍ ആ​​ൻ​​ഡ് പാ​​ലി​​യേ​​റ്റീ​​വ് രം​​ഗ​​ങ്ങ​​ളി​​ലും സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ സേ​​വ​​ന​​ങ്ങ​​ൾ പൊ​​തു​​ജ​​ന​​ങ്ങ​​ളി​​ലും എ​​ത്തി​​ക്കു​​ന്ന​​തി​​ലു​​മാ​​കും ശ്ര​​ദ്ധ ചെ​​ലു​​ത്തു​​ക. പ്രാ​​​ദേ​​​ശി​​​ക വി​​​ഷ​​​യ​​​ങ്ങ​​ളി​​ൽ ഉ​​ൾ​​പ്പെ​​ടെ ക‌ൃ​​​ത്യ​​​മാ​​​യി ഇ​​​ട​​​പെ​​​ടു​​​ക​​​യും ലോ​​​ക്ക​​​ൽ, ബ്രാ​​​ഞ്ച് ത​​​ല​​​ങ്ങ​​​ളി​​​ൽ ചി​​​ട്ട​​​യാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​ക​​യും വേ​​ണ​​മെ​​ന്നും കീ​​ഴ്ഘ​​ട​​ക​​ൾ​​ക്ക് മേ​​ൽ​​ക്ക​​മ്മ​​റ്റി നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. ഘ​​ട​​ക​​ങ്ങ​​ളി​​ൽ എ​​ന്തെ​​ങ്കി​​ലും പ്ര​​ത്യേ​​ക പ്ര​​വ​​ണ​​ത​​ക​​ൾ രൂ​​പ​​പ്പെ​​ടു​​ന്നു​​ണ്ടോ എ​​ന്ന് സൂ​​​ക്ഷ്മ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ച് മേ​​​ൽ​​​ഘ​​​ട​​​ക​​​ത്തി​​​ന് റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​ക​​​ണം.

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269