1470-490

നിര്‍ഭയ പ്രതികള്‍ക്കായി ഒരുങ്ങുന്നത് മനില കയര്‍

ബിഹാറിലെ ബുക്‌സര്‍ ജില്ലാ ജയിലിലാണ് 10 തൂക്കുകയര്‍ തയാറാവുന്നത്. 14ന് മുമ്പ് തൂക്കുകയര്‍ തയ്യാറാക്കി നല്‍കണമെന്ന് ജയില്‍ ഡയറക്ടറേറ്റ് അറിയിച്ചെന്ന് ബുക്‌സര്‍ ജയില്‍ സൂപ്രണ്ട് വിജയ്കുമാര്‍ അറോറ പിടിഐയോട് പറഞ്ഞു. അതേസമയം ഏത് ജയിലിലേക്കാണ് ഇവ ആവശ്യപ്പെട്ടതെന്ന് അറിയില്ല.

ഡെല്‍ഹി: നിര്‍ഭയ പ്രതികളെ തൂക്കുന്നതിനായി തയാറാക്കുന്ന കയര്‍ മനില കയര്‍. വധശിക്ഷ നടപ്പക്കാനായി തൂക്കുകയര്‍ എത്രയും പെട്ടെന്ന് നിര്‍മിച്ച് നല്‍കാന്‍ ജയില്‍ ഡയറക്ടറേറ്റ്.
ജയിലിലെ തടവു പുള്ളികളാണ് തൂക്കുകയര്‍ ഒരുക്കുന്നത്. തൂക്കുകയര്‍ നിര്‍മാണത്തിന് പ്രശസ്തമാണ് ബിഹാറിലെ ബുക്‌സര്‍ ജില്ലാ ജയില്‍. 1930 മുതല്‍ ഇവിടെ തൂക്കുകയര്‍ നിര്‍മിക്കുന്നുണ്ട്. മനില കയര്‍ എന്നാണ് ഈ കയറുകള്‍ അറിയപ്പെടുന്നത്.
ബിഹാറിലെ ബുക്‌സര്‍ ജില്ലാ ജയിലിലാണ് 10 തൂക്കുകയര്‍ തയാറാവുന്നത്. 14ന് മുമ്പ് തൂക്കുകയര്‍ തയ്യാറാക്കി നല്‍കണമെന്ന് ജയില്‍ ഡയറക്ടറേറ്റ് അറിയിച്ചെന്ന് ബുക്‌സര്‍ ജയില്‍ സൂപ്രണ്ട് വിജയ്കുമാര്‍ അറോറ പിടിഐയോട് പറഞ്ഞു. അതേസമയം ഏത് ജയിലിലേക്കാണ് ഇവ ആവശ്യപ്പെട്ടതെന്ന് അറിയില്ല.
പാര്‍ലമെന്റ് ആക്രമണ കേസില്‍ അഫ്‌സല്‍ ഗുരുവിനും തൂക്കിലേറ്റിയത് മനിലയില്‍ നിന്ന് എത്തിച്ച തൂക്കുകയര്‍ ഉപയോഗിച്ചാണ്. അഫ്‌സല്‍ ഗുരുവിന്റെ തൂക്കുകയറിന് 1,725 രൂപയായിരുന്നു ചെലവ്.
ഗയയിലെ മാന്‍പുരില്‍ നിന്നാണ് നൂല്‍ എത്തിക്കുന്നത്. അസംസ്‌കൃതവസ്തുക്കളുടെ വില കൂടിയതിനാല്‍ ഇക്കുറി ചെലവ് കൂടുമെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. 2004ല്‍ പശ്ചിമബംഗാളില്‍ മാനഭംഗ കുറ്റത്തിന് തൂക്കിലേറ്റപ്പെട്ട ധനഞ്ജയ് ചാറ്റര്‍ജിക്കുമുള്ള തൂക്കുകയറും ഇവിടെയാണ് തയ്യാറാക്കിയത്.

തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്
ശേഷം നിര്‍ഭയ കേസിലെ പ്രതികളെ ഉടന്‍ തൂക്കിലേറ്റണമെന്ന ആവശ്യം ശക്തമായിരുന്നു.2012 ഡിസംബറില്‍ ഡല്‍ഹിലെ ഓടുന്ന ബസില്‍വെച്ച് പിന്നീട് നിര്‍ഭയ എന്നറിയപ്പെട്ട
പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.

Comments are closed.

x

COVID-19

India
Confirmed: 29,823,546Deaths: 385,137