1470-490

ഐഎഫ്എഫ്‌കെയില്‍ ഇന്നത്തെ പ്രധാന സിനിമകള്‍

ഈ അഞ്ചു സിനിമകള്‍ ഇന്നു കാണാതിരിക്കരുത്. ഐഎഫ്എഫ്‌കെയില്‍ പ്രധാന അഞ്ചു സിനിമ
തിരുവനന്തപുരം: ഈ അഞ്ചു സിനിമകള്‍ ഇന്നു കാണാതിരിക്കരുത്. ഐഎഫ്എഫ്‌കെയില്‍ പ്രധാന അഞ്ചു സിനിമകളുടെ വിവരം താഴെ.

1. മൈ ന്യൂഡിറ്റി മീന്‍സ് നതിംഗ് ഫ്രാന്‍സ്

പ്രശസ്ത ഫ്രഞ്ച് സംവിധായിക മരീന ഡി വാന്‍ അണിയിച്ചൊരുക്കിയ ചിത്രം. 40കാരിയായ മരീനയുടെ ജീവിതമാണ് സിനിമ പോര്‍ട്രേ ചെയ്യുന്നത്. അവളുടെ ബന്ധങ്ങള്‍, ഓണ്‍ലൈന്‍ ഡേറ്റിംഗ്, നഗ്‌നത തുടങ്ങിയ കാര്യങ്ങളിലൂടെ സിനിമ വികസിക്കുന്നു.

വിവിധ ചലച്ചിത്ര മേളകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു.

പ്രദര്‍ശനം: അജന്ത തീയറ്ററില്‍ രാവിലെ 9.45ന്

2. ആനി മാനി ഇന്ത്യ

ഫഹിം ഇര്‍ഷാദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സമകാലിക പ്രസക്തിയുള്ള ചിത്രം. കബാബ് വില്പനക്കാരനായ ഭൂട്ടോയാണ് സിനിമയിലെ സുപ്രധാന കഥാപാത്രം. ചെയ്യാത്ത തെറ്റിന് അയാള്‍ ജയിലില്‍ അടക്കപ്പെടുന്നു. ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് അയാള്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്‌നങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.

ഐഎഫ്‌കെയിലെ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനത്തിന് മികച്ച പ്രതികരണം ലഭിച്ചു.

പ്രദര്‍ശനം: ധന്യ തീയറ്ററില്‍ വൈകിട്ട് മൂന്നു മണിക്ക്.

3. ബോംബെ റോസ് ഇന്ത്യ

ഗീതാഞ്ജലി റാവു അണിയിച്ചൊരുക്കിയ അനിമേഷന്‍ സിനിമ. മുംബൈ നഗരത്തെ പശ്ചാത്തലമാക്കിയുള്ള മൂന്ന് പ്രണയകഥകളാണ് സിനിമ സംസാരിക്കുന്നത്. ഒരു ഹിന്ദുമുസ്ലിം പ്രണയം, രണ്ട് സ്ത്രീകള്‍ തമ്മിലുള്ള മറ്റൊരു പ്രണയം, മുംബൈ നഗരത്തോടുള്ള പ്രണയം എന്നിങ്ങനെ സമാന്തരമായ കഥകളാണ് സിനിമയുടെ പ്രമേയം.

വിവിധ ചലച്ചിത്ര മേളകളില്‍ സിനിമ പ്രദര്‍ശിപ്പിച്ചു.

പ്രദര്‍ശനം: ശ്രീ പദ്മനാഭയില്‍ വൈകിട്ട് 3 മണിക്ക്.

4. അവര്‍ ലേഡി ഓഫ് ദ് നൈല്‍ ഫ്രാന്‍സ്

അഫ്ഗാന്‍ഫ്രഞ്ച് ചലച്ചിത്രകാരനായ അതീഖ് റഹിമി ഒരുക്കിയ ചിത്രം. 94ലെ റുവാണ്ടന്‍ വംശഹത്യയാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. 2012ല്‍ ഇതേ പേരിലെഴുതപ്പെട്ട നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണിത്. ഒരുകൂട്ടം പെണ്‍കുട്ടികളുടെ ജീവിതം അധികരിച്ചാണ് സിനിമയുടെ യാത്ര.

വിവിധ ചലച്ചിത്ര മേളകളില്‍ സിനിമ പ്രദര്‍ശിപ്പിച്ചു.

പ്രദര്‍ശനം: ശ്രീ പദ്മനാഭയില്‍ വൈകിട്ട് 6 മണിക്ക്.

5. സോള്‍ ഇറ്റലി

ഇറ്റാലിയന്‍ സംവിധായകന്‍ കാര്‍ലോ സിറോണി അണിയിച്ചൊരുക്കിയ ചിത്രം. പോളണ്ടുകാരായ രണ്ടു പേര്‍ ഒരു ഇറ്റാലിയന്‍ കുഞ്ഞിനെ ദത്തെടുക്കാന്‍ ദമ്പതികളായി വേഷമിടുന്നു. മെല്ലെ ഇവരുടെ അഭിനയം യാത്ഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങുന്നു.

ഒട്ടേറെ ചലച്ചിത്ര മേളകളില്‍ സിനിമ പ്രദര്‍ശിപ്പിച്ചു. ഒരുപിടി പുരസ്‌കാരങ്ങളും സിനിമ സ്വന്തമാക്കി.

പ്രദര്‍ശനം: ശ്രീ പദ്മനാഭയില്‍ ഉച്ചക്ക് 12 മണിക്ക്.

Comments are closed.

x

COVID-19

India
Confirmed: 38,903,731Deaths: 488,884