1470-490

പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ;ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യെ ക‌​ട​ന്നാ​ക്ര​മി​ക്കു​ന്ന​താ​ണെന്ന് രാഹുൽ ഗാന്ധി

കോ​ൺ​ഗ്ര​സി​ന്‍റെ പു​തി​യ സ​ഖ്യ​ക​ക്ഷി ശിവ​സേ​ന ലോ​ക്സ​ഭ​യി​ൽ ബി​ല്ല് പാ​സാ​ക്കാ​ൻ കൈ​ പൊ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് രാഹുലിന്‍റെ രൂ​ക്ഷ വി​മ​ർ​ശ​നം.

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യെ ക‌​ട​ന്നാ​ക്ര​മി​ക്കു​ന്ന​താ​ണ് പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് മു​ൻ അധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. കോ​ൺ​ഗ്ര​സി​ന്‍റെ പു​തി​യ സ​ഖ്യ​ക​ക്ഷി ശിവ​സേ​ന ലോ​ക്സ​ഭ​യി​ൽ ബി​ല്ല് പാ​സാ​ക്കാ​ൻ കൈ​ പൊ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് രാഹുലിന്‍റെ രൂ​ക്ഷ വി​മ​ർ​ശ​നം. ബി​ല്ലി​നെ പി​ന്തു​ണ​യ്ക്കു​ന്ന​വ​ർ ന​മ്മു​ടെ രാജ്യ​ത്തി​ന്‍റെ അടിത്ത​റ ന​ശി​പ്പി​ക്കു​ക​യും അ​തി​നെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്യു​ക​യാ​ണെ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞു. ട്വിറ്ററി​ലൂ​ടെ​യാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ വി​മ​ർ​ശ​നം. പൗരത്വ ഭേദഗതി ബിൽ ഇന്ത്യൻ ഭരണഘടനയ്ക്കെതിരായ ആക്രമണമാണ്. ഈ ആക്രമണത്തെ ആര് പിന്തുണച്ചാലും അത് നമ്മുടെ രാഷ്‌ട്രത്തിന്‍റെ അടിത്തറ തകർക്കാനുള്ള ശ്രമമാണെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു. പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ തെ​റ്റാ​യ ദി​ശ​യി​ലേ​ക്കു​ള്ള അ​പ​ക​ട​ക​ര​മാ​യ തി​രി​വാ​ണെ​ന്ന് മ​ത​സ്വാ​ത​ന്ത്ര്യ​ത്തെ​ക്കു​റി​ച്ചു​ള്ള രാ​ജ്യാ​ന്ത​ര യു​എ​സ് ഫെ​ഡ​റ​ൽ ക​മ്മി​ഷ​നും കു​റ്റ​പ്പെ‌​ടു​ത്തി​യി​രു​ന്നു. ലോ​ക്സ​ഭ​യി​ൽ ബി​ൽ പാ​സാ​ക്കി​യ​ത് അ​സ്വ​സ്ഥ​ത​പ്പെ​ടു​ത്തു​ന്ന​താ​യും യു​എ​സ് ഫെ​ഡ​റ​ൽ ക​മ്മി​ഷ​ൻ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ബി​ൽ പാ​ർ​ല​മെ​ന്‍റി​ൽ പാ​സാ​യാ​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്കെ​തി​രെ​യും മ​റ്റു പ്ര​ധാ​ന നേ​താ​ക്ക​ൾ​ക്കെ​തി​രെ​യും ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് യു​എ​സ് സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും യു​എ​സ് ക​മ്മി​ഷ​ൻ ഫോ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലീ​ജി​യ​സ് ഫ്രീ​ഡം (യു‌​എ​സ്‌​സി‌​ഐ‌​ആ​ർ‌​എ​ഫ്) ആ​വ​ശ്യ​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച​യാ​ണ് പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ൽ ലോ​ക്സ​ഭ പാ​സാ​ക്കി​യ​ത്. 80ന് ​എ​തി​രേ 311 വോ​ട്ടി​നാ​ണ് ബി​ൽ പാ​സാ​യ​ത്. 391 പേ​ർ വോ​ട്ടെ​ടു​പ്പി​ൽ പങ്കെ​ടു​ത്തു.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651