1470-490

ബാലഭാസ്‌കര്‍; ദുരൂഹതയറിയാന്‍ സിബിഐ

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിതാവ് കെ സി ഉണ്ണി രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ നിരന്തരമായ ശ്രമത്തിന്റെ ഭാഗമായാണ് അന്വേഷണം സിബിഐയിലേക്ക് എത്തിയത്.

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത മറനീക്കണമെന്നു സര്‍ക്കാര്‍ തീരുമാനം. കേസ് സിബിഐ അന്വേഷിക്കും. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹതയുള്‍പ്പെടെ സിബിഐ അന്വേഷിക്കും.

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 25നാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം തിരുവനന്തപുരത്ത് വച്ച് അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വിനി ബാല സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. തുടര്‍ന്ന് ഒക്ടോബര്‍ രണ്ടിന് ബാലബാസ്‌കറും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. ഭാര്യ ലക്ഷ്മിയും ഡ്രൈവറും പരുക്കുകളോടെ രക്ഷപ്പെട്ടു. അതിനിടെ അപകടസമയം ബാലഭാസ്‌കറാണോ അര്‍ജുനാണോ വാഹനമോടിച്ചത് എന്നത് സംബന്ധിച്ച് സംശയം ഉയര്‍ന്നു. കലാഭവന്‍ സോബിയുടെ മൊഴിയും കേസില്‍ നിര്‍ണായകമായി. ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിതാവ് കെ സി ഉണ്ണി രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ നിരന്തരമായ ശ്രമത്തിന്റെ ഭാഗമായാണ് അന്വേഷണം സിബിഐയിലേക്ക് എത്തിയത്.

ഇതിനിടെ ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായ പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം എന്നിവര്‍ സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായി. ബാലഭാസ്‌കറിന്റെ മരണവും സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 38,903,731Deaths: 488,884