1470-490

വളാഞ്ചേരി നഗരസഭയിലേക്ക് സമര പ്രഖ്യാപനമാർച്ച് നടത്തി

സിപിഎം വളാഞ്ചേരി ഏരിയ സെക്രട്ടറി കെ.പി.ശങ്കരൻ  ഉദ്ഘാടനം ചെയ്തു.

വളാഞ്ചേരി: നഗരസഭയുടെ വികസന മുരടിപ്പിനും, അഴിമതിക്കും, ദുർഭരണത്തിനെതിരായി സിപിഐ(എം) വളാഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് സമര പ്രഖ്യാപന മാർച്ച് നടത്തി.തുടർന്ന് അടിയന്തരമായി പരിഹരിക്കേണ്ട 15 വിഷയങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള നിവേദനം നഗരസഭ സെക്രട്ടറിക്ക് കൈമാറി. സിപിഎം വളാഞ്ചേരി ഏരിയ സെക്രട്ടറി കെ.പി.ശങ്കരൻ  ഉദ്ഘാടനം ചെയ്തു. എൻ. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. വി. കെ.രാജീവ്, കെ.എം ഫിറോസ് ബാബു, ടി. പി.അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 37,380,253Deaths: 486,451