1470-490

വരയും വരിയുമായി വിദ്യാർത്ഥികൾ…….

ഭാവി ഞങ്ങൾക്കും പ്രാപ്യമാണ് എന്ന സന്ദേശത്തോടെ വിദ്യാർത്ഥികൾ അവരവരുടെ കലാ കായിക മേഖലകളിലെ കഴിവ് പ്രദർശിപ്പിച്ചു.

കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂലെ ജൂനിയർ റെഡ്ക്രോസ് സംഘടിപ്പിച്ച ഭിന്നശേഷി ദിനാചരണത്തിൽ വരയും വരിയുമായി വിദ്യാർത്ഥികൾ ഒത്തുകൂടി.ഒന്നാകാം ഉയരാനുള്ള ആഹ്വാനവുമായി വിദ്യാർത്ഥികളുടെ ചിത്രങ്ങൾ വിരിഞ്ഞു. ഭാവി ഞങ്ങൾക്കും പ്രാപ്യമാണ് എന്ന സന്ദേശത്തോടെ വിദ്യാർത്ഥികൾ അവരവരുടെ കലാ കായിക മേഖലകളിലെ കഴിവ് പ്രദർശിപ്പിച്ചു.വൈകല്യങ്ങൾ മറന്ന് വിദ്യാർത്ഥികൾ മത്സരങ്ങൾ ആഘോഷമാക്കി.ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളെ ചടങ്ങിൽ ആദരിച്ചു.പ്രധാന അധ്യാപകൻ ബഷീർ കുരുണിയൻ, റിസോഴ്സ് ടീച്ചർ സനിത, മിനി, അധ്യാപകരായ എൻ കെ ഫൈസൽ, കെ നിജ എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651