1470-490

പെൻഷൻ മാനദണ്ഡത്തിനെതിരെ ഡിഫറന്റലി ഏബിൾഡ് പീപ്പിൾസ് ലീഗ് കലക്ട്രേറ്റ് ധർണ്ണ സംഘടിപ്പിച്ചു.

ധർണ്ണ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

മലപ്പുറം: സാമൂഹിക ക്ഷേമ വകുപ്പിന്റെ പെൻഷൻ മാനദണ്ഡത്തിനെതിരെ ഭിന്നശേഷിക്കാരുടെ സംഘടനയായ ഡിഫറന്റലി ഏബിൾഡ് പീപ്പിൾസ് ലീഗ് ജില്ലാ കമ്മിറ്റി കലക്ട്രേറ്റ് ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.പെൻഷൻ മാനദണ്ഡത്തിൽ നിന്നും ഭിന്നശേഷിക്കാരെ ഒഴിവാക്കുക, എൻപത് ശതമാനത്തിൽ കൂടുതൽ വൈകല്യമുള്ളവർക്ക് അയ്യായിരം രൂപയായും, അല്ലാത്തവർക്ക് മുവ്വായിരം രൂപയായും പെൻഷൻ തുക വർദ്ധിപ്പിക്കുക,മുടങ്ങിക്കിടക്കുന്ന ആശ്വാസ കിരണം പെൻഷൻ തുക എത്രയും പെട്ടെന്ന് വിതരണം ചെയ്യുക, പി.എസ്.എസി പരീക്ഷയിൽ ഗ്രേസ് മാർക്ക് ഒഴിവാക്കിയത് പുനർ സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ സംഘടിപ്പിച്ചത്.ഡി.എ.പി.എൽ ജില്ലാ പ്രസിഡൻറ് ബഷീർ മമ്പുറം അധ്യക്ഷത വഹിച്ചു.അഡ്വ: എം ഉമ്മർ എം.എൽ.എ, മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം എ ഖാദർ, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി യു എ ലത്തീഫ് ,മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഉമ്മർ അറക്കൽ, ഡിസിസി സെക്രട്ടറി വീക്ഷണം മുഹമ്മദ്, പി.കെ അസ് ലു,ബഷീർ കൈനാടൻ, എം.പി മുനീർ, ഡി.എ പി.എൽ ജില്ലാ സെക്രട്ടറി മനാഫ് ചേളാരി, ട്രഷററർ ഷഫീഖ് പാണക്കാടൻ എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 33,381,728Deaths: 444,248