1470-490

കാലിക്കറ്റ് യൂണിവേഴ്സിറ്റി ബോഡി ബിൽഡിംഗ്‌ ചാമ്പ്യൻഷിപ്പ് :ക്രൈസ്റ്റ് കോളേജ്, ഇരിഞ്ഞാലക്കുട ജേതാക്കൾ

വളാഞ്ചേരി എം. ഇ. എസ്. കെ.വി.എം കോളജിൽ വച്ചു നടന്ന മത്സരം                   കോട്ടക്കൽ നിയോജകമണ്ഡലം എം.എൽ.എ പ്രഫ കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. 

വളാഞ്ചേരി:കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ ശരീര സൗന്ദര്യ മത്സരത്തിൽ  ക്രൈസ്റ്റ് കോളജ് ഇരിഞ്ഞാലക്കുട ജേതാക്കളായി.  രണ്ടാം സ്ഥാനം ഐ.സി.എ കോളജ്  തൊഴിയൂരും,   മൂന്നാം സ്ഥാനം ഗുരുവായൂർ ശ്രീകൃഷ്ണ കോളജും കരസ്ഥമാക്കി.   വളാഞ്ചേരി എം. ഇ. എസ്. കെ.വി.എം കോളജിൽ വച്ചു നടന്ന മത്സരം കോട്ടക്കൽ നിയോജകമണ്ഡലം എം.എൽ.എ പ്രഫ കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ.സി. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. യൂണിവേഴ്സിറ്റി കായിക വിഭാഗം മേധാവി ഡോ. സക്കിർ ഹുസൈൻ, ഡോ.ഹരിദയാൽ,  കോളജ് സെക്രട്ടറി പ്രഫ. കെ പി ഹസ്സൻ,  പി.ടി.എ വൈ പ്രസിഡണ്ട് സുരേഷ് പൂവാട്ടു മീത്തൽ എന്നിവർ സംസാരിച്ചു. എം.ഇ.എസ് കോളജ് കായിക    വിഭാഗം മേധാവി പ്രഫ ദിനിൽ സ്വാഗതവുംം, യൂനിയൻ ചെയർമാൻ ഷഹിൻഷാ      നന്ദിയും പറഞ്ഞു. .ക്രൈസ്റ്റ് കോളേജിലെ വി.എസ്. അനന്ദു വി നെ മിസ്റ്റർ കാലിക്കറ്റ് യൂണിവേഴ്സിറ്റി ആയി. തിരഞ്ഞെടുത്തു.              

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124