1470-490

മാര്‍ക്ക് ദാനത്തില്‍ ജലീല്‍ ലോക്ക്ഡ്

അദാലത്ത് ഫയലുകള്‍ മന്ത്രിക്ക് ലഭിക്കുന്നതിന് വേണ്ടി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവുകള്‍ ഇറക്കിയതായാണ് പുറത്ത് വരുന്ന തെളിവുകള്‍ വ്യക്തമാക്കുന്നത്. വിസി മറച്ചുവച്ച ഉത്തരവാണ് പുറത്തായത്.

തിരുവനന്തപുരം: മാര്‍ക്ക് ദാന വിവാദത്തില്‍ മന്ത്രി കെ.ടി. ജലീല്‍ കുടുങ്ങുമെന്നുറപ്പായി. ജലീലിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. അദാലത്ത് ഫയലുകള്‍ മന്ത്രിക്ക് ലഭിക്കുന്നതിന് വേണ്ടി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവുകള്‍ ഇറക്കിയതായാണ് പുറത്ത് വരുന്ന തെളിവുകള്‍ വ്യക്തമാക്കുന്നത്. വിസി മറച്ചുവച്ച ഉത്തരവാണ് പുറത്തായത്.

മന്ത്രിയുടെ ഇടപെടലുകള്‍ ഒന്നുംതന്നെയില്ലെന്ന് വൈസ് ചാന്‍സലര്‍മാര്‍ ഗവര്‍ണറെ തെറ്റിധരിപ്പിക്കാന്‍ ഉണ്ടാക്കിയ രേഖകളും പുറത്തായി.

ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഫെബ്രുവരി നാലിന് സര്‍വകലാശാലകളില്‍ അദാലത്തുകള്‍ സംഘടിപ്പിക്കാന്‍ ഇറക്കിയ ഉത്തരവിലെ രണ്ടാം ഭാഗമാണ് പുറത്ത് വന്നത്. സംഘാടകസമിതിക്ക് തീര്‍പ്പാക്കാന്‍ സാധിക്കാത്ത ഫയലുകളോ മന്ത്രിയുടെ ഇടപെടല്‍ ആവശ്യമുള്ള ഫയലുകളോ അദാലത്ത് ദിവസം മന്ത്രി കെടി ജലീലിന് നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു.

സര്‍വകലാശാല നിയമം മൂന്നാം അധ്യായപ്രകാരം പ്രോ ചാന്‍സലറായ വിദ്യാഭ്യാസ മന്ത്രിക്ക് സ്ഥാപനത്തില്‍ ഇടപെടണമെങ്കില്‍ ചാന്‍സലറായ ഗവര്‍ണറുടെ അഭാവത്തില്‍ കൃത്യം മാനദണ്ഡങ്ങള്‍ക്ക് കീഴില്‍ മാത്രമേ കഴിയൂ.

ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എംജിയിലും സാങ്കേതിക സര്‍വകലാശാലയിലും അദാലത്തുകളില്‍ വിവാദമായ മാര്‍ക്ക് ദാനങ്ങള്‍ നടന്നത്. വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ മന്ത്രിയോ ഉന്നത വിദ്യാഭ്യാസ വകുപ്പോ സര്‍വകലാശാലാ ഭരണകാര്യങ്ങളില്‍ ഇടപെടുന്നുണ്ടോ എന്ന് ഗവര്‍ണര്‍ വൈസ്ചാന്‍സലര്‍മാരോട് രേഖാമൂലം വിശദീകരണം ചോദിച്ചിരുന്നു. എന്നാല്‍ മിക്ക സര്‍വകലാശാലകളും മറുപടി നല്‍കിയത് ഭരണകാര്യങ്ങളിലോ നയപരമായ വിഷയങ്ങളിലോ മന്ത്രിയുടെ ഇടപെടലില്ലെന്നാണ്.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651