1470-490

ജിഎസ്ടി; കേരളത്തിന് കിട്ടാനുള്ളത് 3200 കോടി

കേരളമടക്കം ആറു സംസ്ഥാനങ്ങള്‍ക്കാണ് വിഹിതം കിട്ടാത്തത്. ആവശ്യമുന്നയിച്ച് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനുമായി സംസ്ഥാന പ്രതിനിധികള്‍ ചര്‍ച്ച നടത്തി.

ന്യൂഡല്‍ഹി: ജിഎസ്ടി നഷ്ടപരിഹാര വിഹിതം കിട്ടാതെ വലഞ്ഞ് സംസ്ഥാനങ്ങള്‍. കേരളമടക്കം ആറു സംസ്ഥാനങ്ങള്‍ക്കാണ് വിഹിതം കിട്ടാത്തത്. ആവശ്യമുന്നയിച്ച് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനുമായി സംസ്ഥാന പ്രതിനിധികള്‍ ചര്‍ച്ച നടത്തി.
പഞ്ചാബ് ധനമന്ത്രി മന്‍പ്രീത് ബാദല്‍, പുതുച്ചേരി റവന്യൂമന്ത്രി എം ഒ എച്ച് ഷാജഹാന്‍, ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, രാജസ്ഥാന്‍ മന്ത്രി സുഭാഷ് ഗാര്‍ഗ്, മധ്യപ്രദേശ് മന്ത്രി ബ്രിജേന്ദ്രസിങ് റാത്തോഡ് എന്നിവരും കേരളത്തിന്റെ പ്രതിനിധി സമ്പത്തും അടങ്ങിയ സംഘമാണ് കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. നഷ്ടപരിഹാരമായി 3200 കോടി രൂപയിലധികം കേരളത്തിന് നല്‍കാനുണ്ട്.  പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞ് ജിഎസ്ടി കൗണ്‍സില്‍ യോഗം വിളിക്കാമെന്ന് നിര്‍മല സീതാരാമന്‍ യോഗത്തില്‍ അറിയിച്ചു. നഷ്ടപരിഹാര വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് മന്ത്രിതല സമിതി യോഗം ചേരുമെന്ന് അവര്‍ അറിയിച്ചെന്ന് സമ്പത്ത് പറഞ്ഞു. ധനമന്ത്രി  ടി എം തോമസ് ഐസക്കിന്റെ നിവേദനം കേന്ദ്രമന്ത്രിക്ക് കൈമാറി.
ജിഎസ്ടി നഷ്ടപരിഹാര വിഹിതം കേരളത്തിനു കിട്ടാനുള്ളത് 3200 കോടിരൂപയാണ്.

Comments are closed.

x

COVID-19

India
Confirmed: 33,448,163Deaths: 444,838