1470-490

ചലച്ചിത്രമേള നാളെ, മേള വനിതാമയം

വനിതാ സംവിധായകരുടെ ചിത്രങ്ങളാണ് ഇക്കൊല്ലം മേളയുടെ മുഖ്യ ആകര്‍ഷണം. 27 വനിതാ സംവിധായകരുടെ ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേള  നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പഴയകാല നടി ശാരദ ചടങ്ങില്‍ മുഖ്യാതിഥിയാകും. വൈകുന്നേരം ആറു മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍. തുടര്‍ന്ന് അവിടെ തന്നെ ഉദ്ഘാടന ചിത്രം ‘പാസ്ഡ് ബൈ സെന്‍സറി’ന്റെ പ്രദര്‍ശനം നടക്കും.

വനിതാ സംവിധായകരുടെ ചിത്രങ്ങളാണ് ഇക്കൊല്ലം മേളയുടെ മുഖ്യ ആകര്‍ഷണം. 27 വനിതാ സംവിധായകരുടെ ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. ലോകസിനിമയിലാണ് സ്ത്രീ സംവിധായകരുടെ സിനിമകള്‍ ഏറെയുള്ളത്. ഒപ്പം ഇന്ത്യന്‍ സിനിമ ഇന്ന്, കാലിഡോസ്‌കോപ്പ്, തുടങ്ങിയ വിഭാഗങ്ങളും സ്ത്രീ സംവിധായകരുടെ സിനിമകളുണ്ട്. വിദേശി സംവിധായികമാര്‍ക്കൊപ്പം മലയാളി സംവിധായിക ഗീതു മോഹന്‍ദാസ്, ഇന്ത്യന്‍ സംവിധായരായ സീമ പഹ്വ, ഗീതാഞ്ജലി റാവു, അപര്‍ണാ സെന്‍! തുടങ്ങിയവരുടെ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും.

‘ഇന്ത്യന്‍ സിനിമ ഇന്ന്’ എന്ന വിഭാഗത്തിലാണ് സീമ പഹ്വ സംവിധാനം ചെയ്ത ‘ദി ഫ്യൂണറല്‍’! പ്രദര്‍ശിപ്പിക്കുക. ‘കാലിഡോസ്‌കോപ്പി’ല്‍ അപര്‍!ണ സെന്നിന്റെ ‘ദി ഹോം ആന്ഡ് ദി വേള്‍!ഡ് ടുഡേ’, ഗീതാഞ്ജലി റാവുവിന്റെ ‘ബോംബേ റോസ്’, ഗീതു മോഹന്‍ദാസിന്റെ ‘മൂത്തോന്‍’ എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ചൈനയാണ് കണ്ട്രി ഫോക്കസ്. 53 ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശന വേദി കൂടിയാവും മേള.


Comments are closed.