1470-490

കണ്ടംകുളത്തിക്കെതിരെ ഷീബയുടെ ഗുരുതര ആരോപണം

കെല്‍ട്രോണിന് നല്‍കാതെ ടെണ്ടര്‍ വിളിച്ച് കരാര്‍ നല്‍കുന്നതിനായുള്ള നീക്കങ്ങള്‍ നടത്തുന്ന എല്‍.ഡി.എഫ് ഭരണം നിയന്ത്രിക്കുന്ന സി.പി.എം നേതാവ് വര്‍ഗ്ഗീസ് കണ്ടംകുളത്തിക്കും മേയര്‍ അജിത വിജയനും എതിരായ ഗുരുതരമായ ആരോപണമാണ് എല്‍.ഡി.എഫ് ഘടകകക്ഷിയായ ജനതാദള്‍ (എസ്)അംഗമാ ഷീബ ബാബു ഉന്നയിക്കുന്നത്.

തൃശൂര്‍: വര്‍ഗീസ് കണ്ടംകുളത്തിക്കെതിരെ ഇടതു മുന്നണിയിലെ ഷീബബാബുവിന്റെ ഗുരുതര ആരോപമണം. കോര്‍പ്പറേഷന്റെ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപനപദ്ധതി അട്ടിമറിച്ച് അതിനുള്ള ജനകീയാസൂത്രണ പദ്ധതി ഫണ്ട് വക മാറ്റി ഭൂമികച്ചവടത്തിന് വകയിരുത്താനുള്ള ഗൂഢ നീക്കമാണ് കെല്‍ട്രോണിന് കരാര്‍ നല്‍കുന്നതിനെതിരായ നടപടികള്‍ക്ക് പിന്നിലെന്ന് നഗരവികസന കമ്മിറ്റി ചെയര്‍മാന്‍ ഷീബ ബാബു.
കെല്‍ട്രോണിന് നല്‍കാതെ ടെണ്ടര്‍ വിളിച്ച് കരാര്‍ നല്‍കുന്നതിനായുള്ള നീക്കങ്ങള്‍ നടത്തുന്ന എല്‍.ഡി.എഫ് ഭരണം നിയന്ത്രിക്കുന്ന സി.പി.എം നേതാവ് വര്‍ഗ്ഗീസ് കണ്ടംകുളത്തിക്കും മേയര്‍ അജിത വിജയനും എതിരായ ഗുരുതരമായ ആരോപണമാണ് എല്‍.ഡി.എഫ് ഘടകകക്ഷിയായ ജനതാദള്‍ (എസ്)അംഗമാ ഷീബ ബാബു ഉന്നയിക്കുന്നത്.
പൊതുമേഖലാ സ്ഥാപനത്തിന് അനുകൂല തീരുമാനമെടുക്കുകയെന്നത് എല്‍.ഡി.എഫിന്റെ പ്രഖ്യാപിതനയമാണെന്നും എല്‍.ഡി.എഫ് വിരുദ്ധ സമീപനമാണ് ഭരണനേതൃത്വം തന്നെ സ്വീകരിക്കുന്നതെന്നും ഷീബ ബാബു തൃശ്ശിവപേരൂര്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞു.
കെല്‍ട്രോണ്‍ അഴിമതി വല്‍കൃത സ്ഥാപനമാണെന്നും, വിശ്വസിക്കാന്‍ കൊള്ളില്ലെന്നും, മികച്ച സേവനം നല്‍കില്ലെന്നുമൊക്കെയുള്ള പ്രചരണവുമായി, സ്വകാര്യ മേഖലക്കനുകൂലമായുള്ള നിലപാടും തീരുമാനവും പൊതുമേഖലാസ്ഥാപനത്തിനെതിരായി വളരെ മോശമായ സന്ദേശമാണ് സമൂഹത്തിന് നല്‍കുകയെന്നും ഷീബ ബാബു വിശദീകരിക്കുന്നു. ഇക്കാര്യത്തില്‍ വ്യവസായ മന്ത്രിയുടേയും എല്‍.ഡി.എഫ് നേതാക്കളുടേയും ഇടപെടല്‍ ആവശ്യമാണെന്നും അവര്‍ പറഞ്ഞു.


ഒരു ഡിവിഷനില്‍ രണ്ട് വീതം 110, ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാനാണ് കോര്‍പ്പറേഷന്‍ പദ്ധതി. സര്‍ക്കാര്‍ ഉത്തരവനുസരിച്ച് ടെണ്ടറില്ലാതെ കെല്‍ട്രോണിന് മാത്രമേ നല്‍കാനാകൂ എന്നതുകൊണ്ടാണ് കെല്‍ട്രോണിനെ ഏല്പിച്ചത്. ഈ തിരുമാനം എല്‍.ഡി.എഫ് ഉം വര്‍ക്കിങ്ങ് കമ്മിറ്റിയും കൗണ്‍സിലും വികസന സമിതിയുമെല്ലാം ഏകകണ്ഠമായി കൈകൊണ്ടതാണ്. കെല്‍ട്രോണിന് കരാര്‍ നല്‍കാനുള്ള തീരുമാനം വര്‍ഗ്ഗീസ് കണ്ടംകുളത്തി അംഗമായ ഡി.പി.സിയും അംഗീകരിച്ച് നല്‍കിയതാണ്. വര്‍ഗ്ഗീസ് കണ്ടംകുളത്തിയോ, മേയറോ ഒരിക്കല്‍പോലും കരാര്‍ കെല്‍ട്രോണിന് നല്‍കരുതെന്നും ടെണ്ടര്‍ ചെയ്തു നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടില്ല.
മേയര്‍ വെച്ച അജണ്ടപോലും കെല്‍ട്രോണിനു നല്‍കുന്നത് അംഗീകരിക്കാനുള്ളതാണ്. തലേന്ന് നടന്ന എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗവും കെല്‍ട്രോണിന് നല്‍കാന്‍ തീരുമാനിച്ചതാണ്. ഒരു ഭിന്നാഭിപ്രായവും വര്‍ഗ്ഗീസ് കണ്ടംകുളത്തി അവിടെ പറയാതിരിക്കേ കൗണ്‍സില്‍ യോഗത്തില്‍ വിഷയം വന്നപ്പോള്‍, കരാര്‍ ടെണ്ടര്‍ വളിച്ച് നല്‍കണമെന്ന് പാര്‍ലമെന്ററി പാര്‍ട്ടി നേതാവും ഭരണം നിയന്ത്രിക്കുന്നയാളുമായ വര്‍ഗ്ഗീസ് കണ്ടംകുളത്തി തന്നെ ആവശ്യപ്പെട്ടത് സാമാന്യ ജനാധിപത്യ മര്യാദയുടെ ലംഘനമാണെന്നും ഷീബ ബാബു ആരോപിച്ചു.
കെല്‍ട്രോണിന് കരാര്‍ നല്‍കണമെന്ന ഒരു നിര്‍ബന്ധ ബുദ്ധിയും തനിക്കില്ല. ഇപ്പോഴത്തെ നിലയില്‍ ഹൈമാസ്റ്റ് സ്ഥാപിക്കണമെങ്കില്‍ കെല്‍ട്രോണിന് തന്നെ നല്‍കണം. നടപടിക്രമങ്ങള്‍ പാലിച്ച് ടെണ്ടര്‍ വിളിച്ച സമയബന്ധിതമായി പണി നടത്താന്‍ സാധ്യമാകില്ല.
അഞ്ച് ലക്ഷം രൂപയാണ് ഒരു ഹൈമാസ്റ്റിന് വിലയായി കെല്‍ട്രോണ്‍ ആവശ്യപ്പെട്ടതെങ്കിലും ചര്‍ച്ച നടത്തി.  4.49 ലക്ഷമായി കുറച്ചിട്ടുണ്ട്. ഉയര്‍ന്ന ഗുണനിലവാരമുള്ളവയാണ് കെല്‍ട്രാണിന്റേതെന്ന് സാങ്കേതിക വിദഗ്ദരുമായി ചര്‍ച്ച നടത്തി ഉറപ്പ് വരുത്തിയാണ് തീരുമാനമെടുത്തത് ഏകകണ്ഠവുമായിരുന്നു എന്ന് ഷീബ ബാബു പറഞ്ഞു


Comments are closed.

x

COVID-19

India
Confirmed: 37,380,253Deaths: 486,451