1470-490

ഐ.പി.എസ് പ്രൊബേഷണറിമാര്‍ക്കു പരിശീലനം

പ്രാദേശിക ഭരണകൂടങ്ങളെക്കുറിച്ചും ജില്ലാഭരണസംവിധാനത്തെക്കുറിച്ചും
  പഠിക്കുന്നതിനു കേരള കാഡറിലുള്ള രണ്ട് ഐ.പി.എസ് പ്രൊബേഷണറിമാര്‍ക്കു കിലയില്‍ സംഘടിപ്പിച്ച പരിശീലനം

മുളംകുന്നത്തുകാവ്: പ്രാദേശിക ഭരണകൂടങ്ങളെക്കുറിച്ചും ജില്ലാഭരണസംവിധാനത്തെക്കുറിച്ചും  പഠിക്കുന്നതിനു കേരള കാഡറിലുള്ള രണ്ട് ഐ.പി.എസ് പ്രൊബേഷണറിമാര്‍ക്കു കിലയില്‍ മൂന്നു ദിവസത്തെ പരിശീലനം നല്‍കി.  കില പ്രൊഫ. ഡോ. സണ്ണി ജോര്‍ജ്, അസോസിയേറ്റ് പ്രൊഫ. ഡോ. ജെ.ബി.രാജന്‍, എം. രേണുകുമാര്‍, പി.വി.രാമകൃഷ്ണന്‍ എന്നിവര്‍ പരിശീലനത്തിനു നേതൃത്വം നല്‍കി.  കേരളത്തിലെ പ്രദേശികഭരണസംവിധാനം, ജനകീയാസൂത്രണം, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ചുമതലകള്‍, സേവനങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലായിരുന്നു പരിശീലനം.
 പരിശീലനത്തിന്റെ ഭാഗമായി അടാട്ട് ഗ്രാമപഞ്ചായത്ത്, പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത്, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍, തൃശ്ശൂര്‍ ജില്ലാപഞ്ചായത്ത്, കോലഴി വില്ലേജ് ഓഫീസ്, തൃശ്ശൂര്‍ കലക്ടറേറ്റ് എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച് ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ഡല്‍ഹി സ്വദേശിയായ അജിത് കുമാര്‍, ഹരിയാന സ്വദേശി പദംസിംഗ എന്നിവരാണ് പരിശീലനത്തിനെത്തിയത്.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651