1470-490

പ്രമുഖ മൊബൈല്‍ ഫോണ്‍ ഷോറൂം വ്യാജപ്രചാരണം നടത്തുന്നു

ഓതറൈസ്ഡ് സര്‍വ്വീസ് സെന്ററുകളുടെ സംഘടനയായ എഎസ്അസോസിയേഷനാണ പരാതിയുമായി രംഗത്ത്. എല്ലാ ഇലക്ട്രോണിക് ഉത്പ്പന്ന കമ്പനികള്‍ക്കും സംസ്ഥാനത്ത് എല്ലാ നഗരങ്ങളിലും ്അംഗീകൃത സര്‍വീസ് സെന്ററുകളുണ്ട്. ഇതുവഴി മാത്രമേ ഒറിജിനല്‍ സ്‌പെയര്‍പാര്‍ടുകള്‍ ലഭ്യമാകൂ എന്നിരിക്കെ ഡ്യൂപ്ലിക്കേറ്റ് പാര്‍ട്‌സുകളുമായി അംഗീകൃത സര്‍വീസ് സെന്റര്‍ എന്നു പരസ്യം ചെയ്യുന്നുവെന്നാണ് പരാതി. 

തൃശൂര്‍: കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ മൊബൈല്‍ ഫോണ്‍ ഷോറൂം വ്യാജ പ്രചാരണം നടത്തുന്നതായി പരാതി. ഓതറൈസ്ഡ് സര്‍വ്വീസ് സെന്ററുകളുടെ സംഘടനയായ എഎസ്അസോസിയേഷനാണ പരാതിയുമായി രംഗത്ത്. എല്ലാ ഇലക്ട്രോണിക് ഉത്പ്പന്ന കമ്പനികള്‍ക്കും സംസ്ഥാനത്ത് എല്ലാ നഗരങ്ങളിലും അംഗീകൃത സര്‍വീസ് സെന്ററുകളുണ്ട്. ഇതുവഴി മാത്രമേ ഒറിജിനല്‍ സ്‌പെയര്‍പാര്‍ടുകള്‍ ലഭ്യമാകൂ എന്നിരിക്കെ ഡ്യൂപ്ലിക്കേറ്റ് പാര്‍ട്‌സുകളുമായി അംഗീകൃത സര്‍വീസ് സെന്റര്‍ എന്നു പരസ്യം ചെയ്യുന്നുവെന്നാണ് പരാതി. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൂപ്പര്‍സ്റ്റാറിനെ ബ്രാന്‍ഡ് അംബാസിഡറായി വച്ചു കൊണ്ട് വന്‍കിട പത്രങ്ങളിലൂടെ തങ്ങള്‍ അംഗീകൃത സര്‍വീസ് സെന്ററാണെന്നു പരസ്യം ചെയ്യുന്നു വെന്നാണ് പരാതി. മുന്‍പ് മൊബൈല്‍ വില്‍പ്പന രംഗത്തുണ്ടായിരുന്ന ഇവര്‍ ഈയടുത്ത കാലത്താണ് സര്‍വീസ് സെന്റര്‍ രംഗത്തേയ്ക്ക് വന്നത്. ഇവര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് എഎസ് സി.

വിവിധ കമ്പനികളുടെ വില്പനാനന്തര സേവനങ്ങള്‍ ഗുണനിലവാരത്തോടെ കസ്റ്റമേഴ്‌സിന്  ലഭ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന  കേരളത്തിലെ അംഗീകൃത സര്‍വ്വീസ് സെന്ററുകളുടെ സംഘടനയാണ് ASC Association.

കേരളമൊട്ടാകെയുള്ള മുഴുവന്‍ സര്‍വ്വീസ് സെന്ററുകളും സ്റ്റാഫുകളും പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കുകയും ഇതിലൂടെ  ഓരോ സര്‍വീസ് സെന്ററുകളുടെയും ഉന്നമനവുമാണ് സംഘടന ലക്ഷ്യമിടുന്നത് മാത്രമല്ല സര്‍വ്വീസ് സെന്ററുകളില്‍  ഉണ്ടായേക്കാവുന്ന വിവിധ പ്രശ്‌നങ്ങളില്‍ ASC അസോസിയേഷന്‍ ഇടപെടുകയും അവര്‍ക്ക് വേണ്ടുന്ന നിയമ പരിരക്ഷ നല്‍കുകയും ചെയ്യുന്നു.

കേരളത്തിലെ മുഴുവന്‍ ഓതറൈസ്ഡ് സര്‍വ്വീസ് സെന്ററുകളും ASC അസോസിയേഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാല്‍ കസ്റ്റമേഴ്‌സിന് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ലഭിക്കുന്നു. പരമാവധി കസ്റ്റമര്‍ ഫ്രണ്ട്‌ലിയായാണ് ഒരോ സര്‍വ്വീസ് സെന്ററും പ്രവര്‍ത്തിക്കുന്നതെന്ന് ASC അസോസിയേഷന്റെ സ്‌റ്റേറ്റ് മോണിട്ടറിങ്ങ് സെല്‍ ഉറപ്പ് വരുത്തുന്നു.

മാത്രമല്ല കമ്പനികളുടെ ഒറിജിനല്‍ സ്‌പെയര്‍ പാര്‍ട്ടുകള്‍ മാത്രമുപയോഗിച്ചുള്ള റിപ്പയറിംഗ് ആയതിനാല്‍ കസ്റ്റമര്‍ക്ക് തങ്ങളുടെ ഉല്പന്നങ്ങള്‍ ദീര്‍ഘകാലം ഉപയോഗിക്കുവാന്‍ സാധിക്കും. ഇതിനായി പരസ്യങ്ങളിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും സ്‌പെയര്‍, സര്‍വ്വീസ് ചാര്‍ജ് നിരക്കുകള്‍ പ്രസിദ്ധപ്പെടുത്തും. ഭാവിയില്‍ കേരളമെട്ടാകെയുള്ള സര്‍വ്വിസ് സെന്ററുകളുമായി ചേര്‍ന്ന് സംഘടനയുടെ സ്വന്തം ഇന്‍ഷുറന്‍സും പുറത്തിറക്കും.

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124