1470-490

കെയുഡബ്ല്യുജെ സംസ്ഥാന സമ്മേളനം : വിവിധ സെമിനാറുകള്‍ സംഘടിപ്പിക്കും

ഈ മാസം ഏഴിന് രാവിലെ 10ന് നവമാധ്യമങ്ങള്‍ ബദല്‍ മാധ്യമങ്ങളോ എന്ന വിഷയത്തിലാണ് സെമിനാര്‍.

തൃശൂര്‍ : കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 55ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മാധ്യമ രംഗത്തെ മാറ്റങ്ങളും പ്രതീക്ഷകളും പ്രമേയമാക്കി നവമാധ്യമ സെമിനാര്‍,ട്രേഡ് യൂണിയന്‍ സെമിനാര്‍,കശ്മീരി മാധ്യമ സ്വാതന്ത്ര്യം  എന്നിവ സംഘടിപ്പിക്കും. ഈ മാസം ഏഴിന് രാവിലെ 10ന് നവമാധ്യമങ്ങള്‍ ബദല്‍ മാധ്യമങ്ങളോ എന്ന വിഷയത്തിലാണ് സെമിനാര്‍. പ്രസ്‌ക്ലബ്ബ് ഹാളില്‍ നടക്കുന്ന സെമിനാറില്‍ കഥാകൃത്തും മാധ്യമ നിരീക്ഷകനുമായ അശോകന്‍ ചെരുവില്‍, വണ്‍ ഇന്‍ഡ്യ കണ്‍സള്‍ട്ടന്റ് എഡിറ്റര്‍ എം.പി.ബഷീര്‍, പാഠഭേദം പത്രാധിപ സമിതിഅംഗം മൃദുല ശശിധരന്‍ എന്നിവര്‍ സംസാരിക്കും.  എട്ടിന് ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍  സംഘടിപ്പിക്കുന്ന സെമിനാറില്‍ വേജ് കോഡ് : ഘടന തെറ്റുന്ന ഭരണ ഘടന എന്ന വിഷയത്തില്‍ ചര്‍ച്ച നടത്തും. സിഐടിയു സംസ്ഥാന ജന.സെക്രട്ടറി എളമരം കരീം, ബിഎംഎസ് അഖിലേന്ത്യാ പ്രസിഡന്റ് സജി നാരായണന്‍,ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍, എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.രാജേന്ദ്രന്‍,എസ്ടിയു സംസ്ഥാന പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണികുളം എന്നിവര്‍ സംസാരിക്കും.  ഒന്‍പതിന് രാവിലെ 10ന് ചെമ്പൂക്കാവ് ബാലഭവന്‍ ഹാളില്‍ നടക്കുന്ന സെമിനാര്‍ ടി.എന്‍.പ്രതാപന്‍ എംപി ഉദ്ഘാടനം ചെയ്യും. വഴിമാറുന്ന മാധ്യമങ്ങള്‍ എന്നതാണ് വിഷയം. വെങ്കിടേഷ് രാമകൃഷ്ണന്‍,ഡോ.സെബാസ്റ്റ്യന്‍ പോള്‍,എന്‍.പി.രാജേന്ദ്രന്, വി.ബി.പരമേശ്വരന്‍, എന്‍.മധു തുടങ്ങിയവര്‍ സംസാരിക്കും, 10ന് ചെമ്പൂക്കാവ് ബാലഭവന്‍ ഹാളില്‍ നടക്കുന്ന സെമിനാറില്‍ മാധ്യമ സ്വാതന്ത്ര്യം കാശ്മീരിനായി എന്ന വിഷയത്തിലാണ് ചര്‍ച്ചകള്‍. അനുരാധ ഭാസിന്‍ (കശ്മീര്‍ ടൈംസ്), യുസുഫ് ജമില്‍ (ഏഷ്യന്‍ ഏജ്), വെങ്കടേഷ് രാമകൃഷ്ണന്‍(ഫ്രണ്ട് ലൈന്‍), കെയുഡബ്ല്യുജെ ജനറല്‍ സെക്രട്ടറി സി.നാരായണന്‍ തുടങ്ങിയവര്‍ സംസാരിക്കും.  

Comments are closed.

x

COVID-19

India
Confirmed: 29,633,105Deaths: 379,573