1470-490

പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം തൃശൂരില്‍

ഡിസംബര്‍ 14,15 തിയ്യതികളില്‍ തൃശൂര്‍ കെ.എം ബഷീര്‍ നഗറില്‍(കാസിനോ കള്‍ച്ചറല്‍ ഓഡിറ്റോറിയം തൃശൂര്‍) നടക്കും. 14ന് രാവിലെ 9.30ന് സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ സമ്മേളനഗരിയില്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. 

തൃശൂര്‍: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 55-ാം സംസ്ഥാന സമ്മേളനം ഡിസംബര്‍ 14,15 തിയ്യതികളില്‍ തൃശൂര്‍ കെ.എം ബഷീര്‍ നഗറില്‍(കാസിനോ കള്‍ച്ചറല്‍ ഓഡിറ്റോറിയം തൃശൂര്‍) നടക്കും. 14ന് രാവിലെ 9.30ന് സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ സമ്മേളനഗരിയില്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. പത്തിന് പ്രതിനിധി സമ്മേളനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ എ.സി മൊയ്തീന്‍, വി.എസ് സുനില്‍കുമാര്‍, സി. രവീന്ദ്രനാഥ്,  രമ്യ ഹരിദാസ് എം.പി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. 11ന് ആദരസമ്മേളനം കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. ചീഫ് വിപ്പ് കെ. രാജന്‍ അധ്യക്ഷത വഹിക്കും. സമ്മേളനകാലയളവില്‍ വിവിധ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായ മാധ്യമപ്രവര്‍ത്തകരെ യോഗത്തില്‍ ആദരിക്കും. എച്ച്.എം.എസ് ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് പ്രഭാഷണം നിര്‍വ്വഹിക്കും. മേയര്‍ അജിത വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് ജനറല്‍ സെക്രട്ടറി സി. നാരായണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. സമ്മേളനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ചതിരിഞ്ഞ് മൂന്നിന് നിര്‍വ്വഹിക്കും. സംഘാടകസമിതി ചെയര്‍മാനും മന്ത്രിയുമായ വി.എസ് സുനില്‍കുമാര്‍ അധ്യക്ഷനാകും. മന്ത്രിമാരായ എ.സി മൊയ്തീന്‍, സി. രവീന്ദ്രനാഥ്, എം.പി മാരായ ടി.എന്‍ പ്രതാപന്‍, ബെന്നി ബഹന്നാന്‍, മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ജില്ലയിലെ എം.എല്‍.എമാര്‍ സാഹിത്യ അക്കാദമിപ്രസിഡന്റ് വൈശാഖന്‍ എന്നിവര്‍ പങ്കെടുക്കും. ചര്‍ച്ചകള്‍ക്ക് ശേഷം  രാത്രി എട്ടിന് കലാപരിപാടികള്‍ ഉണ്ടായിരിക്കും. 15ന് രാവിലെ പത്തിന് സമ്മേളനചര്‍ച്ചകള്‍ തുടരും. വൈകീട്ട് നാലിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി റെജി അധ്യക്ഷത വഹിക്കും. മന്ത്രി വി.എസ് സുനില്‍കുമാര്‍, ബെന്നി ബഹന്നാന്‍ എം.പി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വിവിധ സെമിനാറുകള്‍ക്ക് ഡിസംബര്‍ അഞ്ചിന് തുടക്കമാകും. ഡിസംബര്‍ അഞ്ചിന് വനിതാ മാധ്യമപ്രവര്‍ത്തക സംഗമവും ആറിന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ സംഗമവും നടക്കും. അഞ്ചിന് രാവിലെ 10ന് പ്രസ്‌ക്ലബ്ബ് എം.ആര്‍. നായര്‍ മീഡിയാ ഹാളില്‍ നടക്കുന്ന വനിതാമാധ്യമ പ്രവര്‍ത്തക സംഗമം കവിയും ചലച്ചിത്ര പ്രവര്‍ത്തകയുമായ ലീന മണിമേഖലൈ ഉദ്ഘാടനം ചെയ്യും. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തക നിഷ പുരുഷോത്തമന്‍, സംവിധായിക വിധു വിന്‍സെന്റ്, സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേറ്റര്‍ പാട്ടത്തില്‍ ധന്യ മേനോന്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് ഉച്ചക്ക് രണ്ടിന് ലീന മണിമേഖല സംവിധാനം ചെയ്ത ഡോക്യുമെന്ററി മൈ സ്റ്റോറി ഈസ് യുവര്‍ സ്റ്റോറി പ്രദര്‍ശിപ്പിക്കും. ആറിന് രാവിലെ 10ന് ജവഹര്‍ ബാലഭവനില്‍ നടക്കുന്ന സീനിയര്‍ മാധ്യമ പ്രവര്‍ത്തക സംഗമത്തില്‍ രാഷ്ട്രീയ നേതാക്കള്‍ മാധ്യമ പ്രവര്‍ത്തകരുമായുള്ള തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കും. മന്ത്രി ജി.സുധാകരന്‍, മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ്സി.കെ.പത്മനാഭന്‍ എന്നിവര്‍ പങ്കെടുക്കും. മുതിര്‍ന്ന വനിതാ-പുരുഷ മാധ്യമ പ്രവര്‍ത്തകരെ സംഗമത്തില്‍ ആദരിക്കും.

 മാധ്യമ രംഗത്തെ മാറ്റങ്ങളും പ്രതീക്ഷകളും പ്രമേയമാക്കി നവമാധ്യമ സെമിനാര്‍,ട്രേഡ് യൂണിയന്‍ സെമിനാര്‍,കശ്മീരി മാധ്യമ സ്വാതന്ത്ര്യം  എന്നിവ സംഘടിപ്പിക്കും.  ഏഴിന് രാവിലെ 10ന് നവമാധ്യമങ്ങള്‍ ബദല്‍ മാധ്യമങ്ങളോ എന്ന വിഷയത്തിലാണ് സെമിനാര്‍. പ്രസ്‌ക്ലബ്ബ് ഹാളില്‍ നടക്കുന്ന സെമിനാറില്‍ കഥാകൃത്തും മാധ്യമ നിരീക്ഷകനുമായ അശോകന്‍ ചെരുവില്‍, വണ്‍ ഇന്‍ഡ്യ കണ്‍സള്‍ട്ടന്റ് എഡിറ്റര്‍ എം.പി.ബഷീര്‍, പാഠഭേദം പത്രാധിപ സമിതിഅംഗം മൃദുല ശശിധരന്‍ എന്നിവര്‍ സംസാരിക്കും.  എട്ടിന് ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍  സംഘടിപ്പിക്കുന്ന സെമിനാറില്‍ വേജ് കോഡ് : ഘടന തെറ്റുന്ന ഭരണ ഘടന എന്ന വിഷയത്തില്‍ ചര്‍ച്ച നടത്തും. സിഐടിയു സംസ്ഥാന ജന.സെക്രട്ടറി എളമരം കരീം, ബിഎംഎസ് അഖിലേന്ത്യാ പ്രസിഡന്റ് സജി നാരായണന്‍,ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍, എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.രാജേന്ദ്രന്‍,എസ്ടിയു സംസ്ഥാന പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണികുളം എന്നിവര്‍ സംസാരിക്കും.  ഒന്‍പതിന് രാവിലെ 10ന് ചെമ്പൂക്കാവ് ബാലഭവന്‍ ഹാളില്‍ നടക്കുന്ന സെമിനാര്‍ ടി.എന്‍.പ്രതാപന്‍ എംപി ഉദ്ഘാടനം ചെയ്യും. വഴിമാറുന്ന മാധ്യമങ്ങള്‍ എന്നതാണ് വിഷയം. വെങ്കിടേഷ് രാമകൃഷ്ണന്‍,ഡോ.സെബാസ്റ്റ്യന്‍ പോള്‍,എന്‍.പി.രാജേന്ദ്രന്, വി.ബി.പരമേശ്വരന്‍, എന്‍.മധു തുടങ്ങിയവര്‍ സംസാരിക്കും, 10ന് ചെമ്പൂക്കാവ് ബാലഭവന്‍ ഹാളില്‍ നടക്കുന്ന സെമിനാറില്‍ മാധ്യമ സ്വാതന്ത്ര്യം കാശ്മീരിനായി എന്ന വിഷയത്തിലാണ് ചര്‍ച്ചകള്‍. അനുരാധ ഭാസിന്‍ (കശ്മീര്‍ ടൈംസ്), യുസഫ് ജമില്‍ (ഏഷ്യന്‍ ഏജ്), വെങ്കടേഷ് രാമകൃഷ്ണന്‍(ഫ്രണ്ട് ലൈന്‍), കെയുഡബ്ല്യുജെ ജനറല്‍ സെക്രട്ടറി സി.നാരായണന്‍ തുടങ്ങിയവര്‍ സംസാരിക്കും.

അനുബന്ധമായി തേക്കിന്‍കാട് മൈതാനിയില്‍ പത്ത് മുതല്‍ പതിനഞ്ച് വരെ ന്യൂസ് ഫോട്ടോ-വീഡിയോ പ്രദര്‍ശനം നടക്കും. നാനൂറോളം വാര്‍ത്താ ചിത്രങ്ങളും 50ലേറെ വാര്‍ത്താദൃശ്യങ്ങളുമാണ് അടയാളങ്ങള്‍ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തില്‍ ഉണ്ടായിരിക്കുക. കേരളത്തിലെ 20 ലോക്‌സഭാമണ്ഡലങ്ങളിലേയും മുന്നണി സ്ഥാനാര്‍ത്ഥികളെ പ്രമേയമാക്കിയുള്ള കാര്‍ട്ടൂണ്‍ പ്രദര്‍ശനവും ഉണ്ടായിരിക്കും. പത്ത് മുതല്‍ പതിനഞ്ച് വരെ തേക്കിന്‍കാട് മൈതാനിയില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ വിവിധ കലാപരിപാടികളും അരങ്ങേറും.  

Comments are closed.

x

COVID-19

India
Confirmed: 29,823,546Deaths: 385,137