1470-490

കുടുംബ ബജറ്റ് താളം തെറ്റുന്നു

അവശ്യസാധനങ്ങളുടെ അനിയന്ത്രിതമായ വിലയാണ് ജനങ്ങളെ വലയ്ക്കുന്നത്. പച്ചക്കറി വിലയാണ് അതിഭീമമായ രീതിയില്‍ കൂടുന്നത്. സവാളക്ക് ഇന്ന് 130 മുതല്‍ 150 രൂപ വരെയാണ് വില. ഉത്പാദക സംസ്ഥാനങ്ങളിലെ മോശം കാലാവസ്ഥയാണ് വിപണിയിലെ വിലവര്‍ധനയ്ക്ക് കാരണമെന്നു പറയുന്നുണ്ടെങ്കിലും പൂഴ്ത്തി വയ്പ്പാണ് കാരണമെന്നാണ് വിലയിരുത്തല്‍. 

തൃശൂര്‍: സംസ്ഥാന ജനങ്ങളുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു. അവശ്യസാധനങ്ങളുടെ അനിയന്ത്രിതമായ വിലയാണ് ജനങ്ങളെ വലയ്ക്കുന്നത്. പച്ചക്കറി വിലയാണ് അതിഭീമമായ രീതിയില്‍ കൂടുന്നത്. സവാളക്ക് ഇന്ന് 130 മുതല്‍ 150 രൂപ വരെയാണ് വില. ഉത്പാദക സംസ്ഥാനങ്ങളിലെ മോശം കാലാവസ്ഥയാണ് വിപണിയിലെ വിലവര്‍ധനയ്ക്ക് കാരണമെന്നു പറയുന്നുണ്ടെങ്കിലും പൂഴ്ത്തി വയ്പ്പാണ് കാരണമെന്നാണ് വിലയിരുത്തല്‍. കേന്ദ്രസര്‍ക്കാര്‍ പൂഴ്ത്തി വയ്പ്പിനെതിരെ നടപടിയെടുക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്.

സവാളയ്ക്കാണ് അടിക്കടി വിലയുയരുന്നത്. പകുതിയിലധികം വില ഒരാഴ്ചയ്ക്കിടെ വര്‍ധിച്ചു. മുരിങ്ങയ്ക്ക് 500 രൂപയും ചുവന്നുള്ളിയ്ക്ക് 160 രൂപയുമാണ് ഇന്നത്തെ വില. തക്കാളി, ബീന്‍സ്, കാരറ്റ്, പച്ചമുളക് തുടങ്ങിയവയ്ക്കും വില കത്തിക്കയറുകയാണ്. മറ്റിനം പച്ചക്കറികളുടെ വിലയിലും കാര്യമായ മാറ്റമുണ്ട്.

വിലവര്‍ധനവ് ഹോട്ടല്‍ മേഖലയെയും കുടുംബ ബജറ്റിനെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഉത്പാദക സംസ്ഥാനങ്ങളിലെ മോശം കാലാവസ്ഥയാണ് വിപണിയിലെ വിലവര്‍ധനയ്ക്ക് പ്രധാന കാരണം. കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്നാണ് ജില്ലയിലേക്ക് പച്ചക്കറി എത്തിക്കുന്നത്. എന്നാല്‍ പച്ചക്കറി വിലയില്‍ കുതിപ്പ് തുടരുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ പെട്ടിട്ടില്ല.

Comments are closed.

x

COVID-19

India
Confirmed: 33,697,581Deaths: 447,373