1470-490

മണ്ണുതീറ്റക്കഥ: നാണം കെട്ട് മാധ്യമങ്ങളും പ്രതിപക്ഷവും

പട്ടിണിക്കയത്തിലായ അമ്മയുടെയും മക്കളുടെയും ദുരവസ്ഥ സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുള്ള നീക്കമാണ് ചില മാധ്യമങ്ങള്‍ ആസൂത്രിതമായി നടത്തിയത്. ഇതിന് വിശപ്പുരഹിത പദ്ധതിയെമുതല്‍ ‘സഖാവ്’ എന്ന പേരിലുള്ള ഹോട്ടലിനെവരെ ആയുധമാക്കി. കണ്ണീര് കുഴച്ച മണ്ണുവാരി തിന്നുന്ന കുട്ടികളുടെ പേരിലുള്ള ‘മാധ്യമ കണ്ണീരിന് ‘ മുമ്പുതന്നെ കുട്ടികളുടെ വിശപ്പടക്കാന്‍ സര്‍ക്കാര്‍ നടപടി എടുത്തൂവെന്നതാണ് യാഥാര്‍ഥ്യം. 

തിരുവനന്തപുരം: മണ്ണുവാരി തിന്ന കുട്ടികളുടെ കഥ മെനഞ്ഞ മാധ്യമങ്ങളുടെ ജനക്ഷേമ മുഖം മൂടി വീണ്ടും അഴിഞ്ഞു വീണു. സര്‍ക്കാരിന്റെയും നഗരസഭയുടെയും ഇടപെടല്‍  ഒരു കുടുംബത്തിന്റെ കണ്ണീരൊപ്പിയപ്പോള്‍ അഴിഞ്ഞുവീണത് ഒരു വിഭാഗം മാധ്യമങ്ങളുടെ സര്‍ക്കാര്‍ വിരുദ്ധ അജന്‍ഡ. പട്ടിണിക്കയത്തിലായ അമ്മയുടെയും മക്കളുടെയും ദുരവസ്ഥ സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുള്ള നീക്കമാണ് ചില മാധ്യമങ്ങള്‍ ആസൂത്രിതമായി നടത്തിയത്. ഇതിന് വിശപ്പുരഹിത പദ്ധതിയെമുതല്‍ ‘സഖാവ്’ എന്ന പേരിലുള്ള ഹോട്ടലിനെവരെ ആയുധമാക്കി. കണ്ണീര് കുഴച്ച മണ്ണുവാരി തിന്നുന്ന കുട്ടികളുടെ പേരിലുള്ള ‘മാധ്യമ കണ്ണീരിന് ‘ മുമ്പുതന്നെ കുട്ടികളുടെ വിശപ്പടക്കാന്‍ സര്‍ക്കാര്‍ നടപടി എടുത്തൂവെന്നതാണ് യാഥാര്‍ഥ്യം. പട്ടിണി വാര്‍ത്തയിലും സര്‍ക്കാര്‍ വിരുദ്ധജ്വരം നിറച്ചപ്പോള്‍ അതിന് വീര്യം പകരാന്‍ വി എം സുധീരനെയും രമേശ് ചെന്നിത്തലയെയുംവരെ രാത്രിയില്‍ രംഗത്തിറക്കി.

കുടുംബം താമസിക്കുന്ന സ്ഥലത്തെ പ്രതിനിധാനംചെയ്തിരിക്കുന്നത് ബിജെപി കൗണ്‍സിലറും  കോണ്‍ഗ്രസ് എംഎല്‍എയുമാണെന്നത് ബോധപൂര്‍വം മറച്ചുപിടിച്ചു. ദരിദ്രര്‍ക്കുവേണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ കടലാസില്‍മാത്രമാണെന്ന് വരുത്താനായിരുന്നു മാധ്യമങ്ങളുടെ വ്യഗ്രത. കുടുംബത്തിന്റെ ദുരവസ്ഥ  ശനിയാഴ്ചയാണ് സര്‍ക്കാരിനു കീഴിലുള്ള ശിശുക്ഷേമസമിതിയിലെ ഹെല്‍പ്പ്‌ലൈന്‍വഴി അറിഞ്ഞത്. സമിതി ജനറല്‍ സെക്രട്ടറി എസ് പി ദീപക് അപ്പോള്‍ത്തന്നെ നടപടി തുടങ്ങി.

തിങ്കളാഴ്ച കുട്ടികളെ ഏറ്റെടുത്തു. അതിനുശേഷമാണ് ചാനലുകാര്‍ വിവരം അറിഞ്ഞത്. വിവരം അറിഞ്ഞയുടന്‍തന്നെ മേയര്‍ കെ ശ്രീകുമാര്‍ സ്ഥലത്ത് എത്തി. യുവതിക്ക് കോര്‍പറേഷനില്‍ താല്‍ക്കാലിക ജോലി നല്‍കാനും താമസിക്കാന്‍ ഫ്‌ലാറ്റ് നല്‍കാനും നടപടി എടുക്കുമെന്നും അദ്ദേഹം അറിയിച്ചു. നാല് കുട്ടികളെ ശിശുക്ഷേമസമിതിയിലേക്ക് മാറ്റി. രണ്ട് കുഞ്ഞുങ്ങളെയും അമ്മയെയും രാത്രിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് സര്‍ക്കാര്‍ മഹിളാമന്ദിരത്തിലേക്ക് മാറ്റി. ചൊവ്വാഴ്ചതന്നെ ജോലിക്കുള്ള ഉത്തരവ് കൈമാറുകയും ചെയ്തു.

കുട്ടികളുടെ അച്ഛന്റെ നിരുത്തരവാദിത്തമാണ് ഈ കുടുംബത്തിന്റെ ദുരവസ്ഥയ്ക്കുള്ള പ്രധാനം കാരണം. ആറു കുഞ്ഞുങ്ങളും ഭാര്യയും പട്ടിണി കിടക്കുമ്പോഴും താന്‍ ബിജെപി പ്രവര്‍ത്തകനാണെന്നു പറഞ്ഞ് മേനി നടിക്കുകയാണ് ഇയാള്‍. ഈ കുടുംബത്തെ മനുഷ്യരായി പരിഗണിക്കാന്‍പോലും കൂട്ടാക്കാത്ത ബിജെപിയുടെ സമീപനമല്ല എല്‍ഡിഎഫിന്റേതെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് മാധ്യമങ്ങള്‍ കാണാത്ത വസ്തുത.

Comments are closed.

x

COVID-19

India
Confirmed: 38,903,731Deaths: 488,884