1470-490

പേടിക്കണ്ട…ഉള്ളിയെ പിടിച്ചു കെട്ടും

ചില്ലറ വില്‍പ്പനക്കാര്‍ക്ക് അഞ്ച് ടണ്‍ ഉള്ളി മാത്രം സംഭരിക്കാം. മൊത്തം വില്‍പ്പനക്കാര്‍ക്ക് സംഭരണപരിധി 25 ടണ്‍ ആക്കി കുറച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലവനായ മന്ത്രിതല സമിതിയുടെതാണ് തിരുമാനം.

ഡെല്‍ഹി: ഉള്ളി വില പിടിച്ചു നിര്‍ത്താന്‍ നടപടി തുടങ്ങി. പൂഴ്ത്തി വയ്പ്പു തടയാനാണ് തീരുമാനം, സംഭരണപരിധി പകുതിയായി കുറച്ചു. ചില്ലറ വില്‍പ്പനക്കാര്‍ക്ക് അഞ്ച് ടണ്‍ ഉള്ളി മാത്രം സംഭരിക്കാം. മൊത്തം വില്‍പ്പനക്കാര്‍ക്ക് സംഭരണപരിധി 25 ടണ്‍ ആക്കി കുറച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലവനായ മന്ത്രിതല സമിതിയുടെതാണ് തിരുമാനം.

ഉള്ളിവില ക്രമാതീതമായി വര്‍ധിക്കുന്നതിന് പൂഴ്ത്തിവയ്പ്പ് കാരണമാകുന്നെന്ന് ചില എജന്‍സികള്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ സംഭരണ ശാലകളില്‍ ഉള്ളി സൂക്ഷിക്കുന്നത് നിരോധിക്കുകയും ചെയ്തു. എന്നാല്‍ ഇത് വേണ്ട ഭലം ഉണ്ടാക്കിയില്ല. ഈ സാഹചര്യത്തിലാണ് ശക്തമായ ഉപാധി എന്ന നിലയില്‍ സംഭരണ പരിധി കുറയ്ക്കാനുള്ള തിരുമാനം. 5 ടണ്‍ മാത്രമാകും ഇനി ചില്ലറവില്‍പനകാര്‍ക്ക് സംഭരിക്കാവുന്ന ഉള്ളിയുടെ പരിധി. മൊത്ത വിതരണക്കാര്‍ക്ക് പരമാവധി 25 ടണ്‍ സംഭരിക്കാം. ജനുവരിയില്‍ തുര്‍ക്കിയില്‍ നിന്നുള്ള ഉള്ളി എത്തും. കഴിഞ്ഞ ആഴ്ചയാണ് ഈജിപ്തില്‍ നിന്നുള്ള ഉള്ളി കപ്പല്‍ മാര്‍ഗം മുംബൈയിലെത്തിയത്.

അതേസമയം രാജ്യത്ത്, ഉള്ളിവില മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമപ്രദേശങ്ങളില്‍ ശരാശരി 75 രൂപയും നഗരങ്ങളില്‍ 120 രൂപയുമാണ് വില. 201920 വര്‍ഷത്തില്‍ ഉള്ളി ഉത്പാദനം 26 ശതമാനം കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653