1470-490

പൗരത്വഭേദഗതി ബില്ലിന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം

റുവര്‍ഷമായി ഇന്ത്യയില്‍ താമസിക്കുന്ന ബംഗ്ലദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പൗരത്വം ലഭിക്കുക.

ഡെല്‍ഹി: വിവാദ പൗരത്വഭേദഗതി ബില്ലിന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം. അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള മുസ്‌ലിം ഇതര കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് പൗരത്വ ഭേദഗതി ബില്‍. ഹിന്ദു– ക്രിസ്ത്യന്‍– സിഖ്– ജൈന– ബുദ്ധ– പാഴ്‌സി മതവിശ്വാസികള്‍ക്ക് രേഖകളൊന്നുമില്ലെങ്കിലും ഇന്ത്യന്‍ പൗരത്വം വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍.ആറുവര്‍ഷമായി ഇന്ത്യയില്‍ താമസിക്കുന്ന ബംഗ്ലദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പൗരത്വം ലഭിക്കുക.

ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ മുന്‍ ഭരണകാലത്തും ബില്‍ അവതരിപ്പിച്ചിരുന്നുവെങ്കിലും പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് നടപ്പാക്കാന്‍ കഴിഞ്ഞില്ല

 മതപരമായ കാരണങ്ങളാല്‍ ബില്ലിനെ വിവേചനപരമാണെന്ന് അന്ന് പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭ പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് ബില്‍ അസാധുവായി. മതിയായ രേഖകളോടെ ഇന്ത്യയില്‍ 12 വര്‍ഷം താമസിക്കുന്ന വിദേശികള്‍ക്കു മാത്രം പൗരത്വം നല്‍കുന്ന 1955ലെ പൗരത്വ നിയമം ഭേദഗതി ചെയ്യുന്നതാണ് പുതിയ ബില്‍.

 മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. ഭരണഘടനയുടെ 14–ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന തുല്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണ് നിയമഭേദഗതി. സംയുക്ത പാര്‍ലമെന്റ് സമിതിയുടെ പരിശോധനയ്ക്കുശേഷം 2019 ജനുവരിയില്‍ ലോക്‌സഭ ബില്‍ പാസാക്കി. രാജ്യസഭയില്‍ ഭരണകക്ഷിയായ ബിജെപിക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍  പരാജയപ്പെട്ടിരുന്നു .

Comments are closed.

x

COVID-19

India
Confirmed: 34,624,360Deaths: 470,530