1470-490

ബിഗ് ബ്രദര്‍ വരുന്നൂ, തീയെറ്ററുകള്‍ കീഴടക്കാന്‍

നിലവില്‍ ബിഗ് ബ്രദര്‍,മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ രണ്ട് ചിത്രങ്ങളാണ് ലാലേട്ടന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

കൊച്ചി: ലൂസിഫര്‍,ഇട്ടിമാണി മേഡ് ഇന്‍ ചൈന തുടങ്ങിയ സിനിമകള്‍ക്കു ശേഷം മോഹന്‍ലാലിന്റെ ബിഗ്ബ്രദറിനായി ആരാധകരുടെ കാത്തിരിപ്പ്. നിലവില്‍ ബിഗ് ബ്രദര്‍,മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ രണ്ട് ചിത്രങ്ങളാണ് ലാലേട്ടന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

ഇതില്‍ ആദ്യം റീലിസിനെത്തുന്നത് സിദ്ധിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദറാണ്. നേരത്തെ ക്രിസ്മസ് റിലീസായി പ്രഖ്യാപിച്ചിരുന്ന ചിത്രം പിന്നീട് അടുത്ത വര്‍ഷം ജനുവരിയിലേക്ക് റിലീസ് മാറ്റുകയായിരുന്നു. മോഹന്‍ലാലിന്റെ കരിയറിലെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളിലൊന്നായിട്ടാണ് ബിഗ് ബ്രദറും അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

ലേഡീസ് ആന്റ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷമാണ് മോഹന്‍ലാലും സിദ്ധിഖും വീണ്ടും മലയാളത്തില്‍ ഒന്നിക്കുന്നത്. ഇത്തവണയും ഒരു ആക്ഷന്‍ കോമഡി ചിത്രവുമായിട്ടാണ് ഈ കൂട്ടുകെട്ട് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 32 കോടി ബഡ്ജറ്റിലാണ് ബിഗ് ബ്രദര്‍ ഒരുക്കുന്നതെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.


Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653