1470-490

രഹ്ന ഫാത്തിമയ്ക്കു പിന്നിലാര്?

ശബരിമലയിലെ പ്രശ്‌നങ്ങള്‍ ഒരു വിധം കെട്ടടങ്ങുകയും സര്‍ക്കാര്‍ പോലും നിലപാട് മയപ്പെടുത്തി സമാധാനാന്തരീക്ഷം കാക്കുമ്പോഴും ശബരിമല വിഷയം സജീവമാക്കാന്‍ വീണ്ടും രഹ്ന ഫാത്തിമ രംഗത്ത്.

കൊച്ചി: രഹ്ന ഫാത്തിമയ്ക്കു പിന്നിലാര്. കേരളം ഇന്നു ചോദിക്കുന്ന ചോദ്യമാണ്. ശബരിമലയിലെ പ്രശ്‌നങ്ങള്‍ ഒരു വിധം കെട്ടടങ്ങുകയും സര്‍ക്കാര്‍ പോലും നിലപാട് മയപ്പെടുത്തി സമാധാനാന്തരീക്ഷം കാക്കുമ്പോഴും ശബരിമല വിഷയം സജീവമാക്കാന്‍ വീണ്ടും രഹ്ന ഫാത്തിമ രംഗത്ത്. ശബരിമല ദര്‍ശനത്തിന് പൊലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോള്‍. രഹ്ന ഫാത്തിമയുടെ ആവശ്യം അടുത്ത ആഴ്ച പരിഗണിക്കുമെന്ന് സുപ്രിംകോടതി.

ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ മുന്നിലാണ് മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് വിഷയം ഉന്നയിച്ചത്. റിട്ട് ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമല ദര്‍ശനത്തിന് എത്തിയെങ്കിലും പരാജയപ്പെട്ടുവെന്ന് രഹ്ന ഫാത്തിമ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.
ജോലി നഷ്ടപ്പെട്ട് വലിയ സാമ്പത്തിക ബാധ്യതയിലിരിക്കുന്ന രഹ്ന ഫാത്തിമയുടെ പിന്നില്‍ ആരൊക്കെയുണ്ടെന്ന വിവരമാണ് സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ ഇക്കാര്യം കാര്യമായി അന്വേഷിക്കുന്നുണ്ട്. രഹ്നഫാത്തിമയുടെയും ഭര്‍ത്താവ് മനോജിന്റെയും ബാങ്കിടപാടുകള്‍ പരിശോധിക്കുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് സൂചന.

Comments are closed.

x

COVID-19

India
Confirmed: 37,618,271Deaths: 486,761