1470-490

മൃഗസ്നേഹികൾക്കൊരു സുവർണ്ണാവസരം

മൃഗസ്നേഹികൾക്കും, മൃഗങ്ങളുമായി ഇടപെടുന്നവർക്കുമായി ഡിസംബർ 8, 2019 ന് ഏകദിന  സെമിനാർ നടത്തുന്നു. സമയം: രാവിലെ 9:30 മുതൽ വൈകീട്ട് 5 മണി വരെ.

പോവ്‌സ് ത്യശ്ശൂർ എന്ന മൃഗസംരക്ഷണ സംഘടനയുടെ ആഭിമുഖ്യത്തിൽ മൃഗസംരക്ഷണ പ്രവർത്തകർക്കും, മൃഗസ്നേഹികൾക്കും, മൃഗങ്ങളുമായി ഇടപെടുന്നവർക്കുമായി ഡിസംബർ 8, 2019 ന് ഏകദിന  സെമിനാർ നടത്തുന്നു. സമയം: രാവിലെ 9:30 മുതൽ വൈകീട്ട് 5 മണി വരെ. മൃഗസംരക്ഷണത്തിന്റെ പ്രസക്തി, നേരിടുന്ന വെല്ലുവിളികൾ , നിലവിലുള്ള നിയമങ്ങൾ , മൃഗങ്ങളിലെ ആക്രമണ സ്വഭാവം, സുരക്ഷിതമായി മൃഗങ്ങളുമായി  ഇടപഴകുന്നതെങ്ങിനെ എന്നീ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ളാസ്സെടുക്കും. പേവിഷ ബാധക്കെതിരെയുള്ള കുത്തിവെയ്പ്പ് ക്യാംപുകൾ, അഡോപ്ഷൻ ഡ്രൈവുകൾ, ബോധവൽക്കരണ ക്യാംപുകൾ, രക്ഷാ പ്രവർത്തനങ്ങൾ തുടങ്ങിയവ  പോവ്‌സ് തൃശൂരിന്റെ ജനശ്രദ്ധയാകർഷിച്ച പ്രവർത്തനങ്ങളാണ്. 2012 മുതൽ മൃഗസംരക്ഷണ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന പോവ്‌സ് മിണ്ടാപ്രാണികൾക്കെതിരെയുള്ള ക്രൂരതകൾ വെളിച്ചത്തു കൊണ്ടുവരുന്നതിലും, ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് നിയമം അനുശാസിക്കുന്ന നടപടികൾ ഫലപ്രദമായി ഉറപ്പാക്കുന്നതിലും മുൻപന്തിയിലാണ്.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും വേണ്ടി വിളിക്കേണ്ട നമ്പർ:9567499444.

Comments are closed.

x

COVID-19

India
Confirmed: 29,633,105Deaths: 379,573