1470-490

റെയില്‍വേ പാളം തെറ്റുന്നു, സാമ്പത്തിക നഷ്ടം

രണ്ടുവര്‍ഷത്തിനിടെ വരുമാന മിച്ചം തൊണ്ണൂറ് ശതമാനത്തോളം ഇടിഞ്ഞു. പ്രവര്‍ത്തനാനുപാതം 10 വര്‍ഷത്തെ ഏറ്റവും മോശപ്പെട്ട നിലയില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. രണ്ടുവര്‍ഷത്തിനിടെ വരുമാന മിച്ചം തൊണ്ണൂറ് ശതമാനത്തോളം ഇടിഞ്ഞു. പ്രവര്‍ത്തനാനുപാതം 10 വര്‍ഷത്തെ ഏറ്റവും മോശപ്പെട്ട നിലയില്‍. പ്രവര്‍ത്തനച്ചെലവ് കുത്തനെ കൂടി. ലക്ഷം കോടിയുടെ  നിര്‍മാണപ്രവര്‍ത്തനം സ്തംഭിച്ചു. പൊതുമേഖലാസ്ഥാപനങ്ങളായ എന്‍ടിപിസി, ഇര്‍കോര്‍ എന്നിവയില്‍ നിന്ന്  ചരക്കുകൂലിയായി ഏഴായിരം കോടിയിലേറെ മുന്‍കൂര്‍  വാങ്ങിയിരുന്നില്ലെങ്കില്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയേനെ. രാജ്യമാകെ വ്യാപിച്ച മാന്ദ്യം റെയില്‍വേയില്‍ പിടിമുറുക്കിയതി!ന്റെ കണക്കാണ് സിഎജി റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

മൂലധനച്ചെലവില്‍ ആഭ്യന്തരവിഭവങ്ങളിലൂടെയുള്ള വിഹിതം 2014–15ല്‍ 26.14 ശതമാനമായിരുന്നത് 2017–18ല്‍ 3.01 ശതമാനമായി ഇടിഞ്ഞു. കേന്ദ്രബജറ്റില്‍ റെയില്‍വേക്ക് നീക്കിവെക്കുന്ന തുക കുറഞ്ഞു.   ചെലവിനായി കടമെടുപ്പിലേക്ക് അമിതമായി നീങ്ങുന്നത് സ്ഥിതി പരിതാപകരമാക്കും. മൂന്ന് വര്‍ഷമായി റെയില്‍ ബജറ്റുമില്ല. പൊതുബജറ്റിന്റെ അനുബന്ധം മാത്രമാക്കി.
വരുമാനമിച്ചം താഴോട്ട് റെയില്‍വേയുടെ വരുമാനമിച്ചം 2015–16ല്‍ 10505.97 കോടി ആയിരുന്നത് 2017–18ല്‍ 1665.61 കോടിയായി. റെയില്‍വേയുടെ പ്രവര്‍ത്തന ചെലവ് കൂടി. 100 രൂപ വരുമാനത്തിനായി റെയില്‍വേക്ക് 2017–18ല്‍ 98.44 രൂപ ചെലവിടേണ്ടിവന്നു. 2008–09ല്‍ ഇത് 90.46 രൂപയായിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653