1470-490

മൊബൈല്‍ നിരക്ക് വര്‍ധന ഇന്നു മുതല്‍, ജിയോ വെള്ളിയാഴ്ച

പ്രീപെയ്ഡ് നിരക്കുകളില്‍ 25 മുതല്‍ 42 ശതമാനംവരെയാണ് വര്‍ധന

തിരുവനന്തപുരം: മൊബൈല്‍ പുതിയ നിരക്കുകള്‍ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍. റിലയന്‍സ് ജിയോയുടെ പുതിയ നിരക്കുകള്‍ വെള്ളിയാഴ്ചയും നിലവില്‍ വരും. പ്രീപെയ്ഡ് നിരക്കുകളില്‍ 25 മുതല്‍ 42 ശതമാനംവരെയാണ് വര്‍ധന.

വൊഡഫോണ്‍ ഐഡിയയും എയര്‍ടെല്ലും മറ്റു മൊബൈല്‍ നെറ്റ് വര്‍ക്കുകളിലേക്ക് നല്‍കിയിരുന്ന പരിധിയില്ലാത്ത കോളുകളുടെ പാക്കേജ് പരിധിയുള്ളതാകും. അധികം വരുന്ന ഓരോ മിനിറ്റിനും ആറു പൈസവീതം ഈടാക്കും. എയര്‍ടെല്ലിന്റെ ഏറ്റവും ജനപ്രീതിയുള്ള 19 രൂപയുടെ അടിസ്ഥാന പ്ലാന്‍ മാറ്റമില്ലാതെ തുടരുമെന്ന് കമ്പനി പറയുന്നു. രണ്ടു ദിവസ കാലാവധിയും 150 എംബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും കിട്ടുന്ന പ്ലാനാണിത്.

Comments are closed.

x

COVID-19

India
Confirmed: 37,618,271Deaths: 486,761