1470-490

എന്താണ് ശബരിമല വിധിയിൽ സുപ്രീം കോടതി പറഞ്ഞത്

ശബരിമലയിൽ ഏതൊരു പുരുഷനും പോകാൻ സാധിക്കുന്നത് പോലെ സ്ത്രീയ്ക്കും പോകാമെന്നാണ് വിധി. സ്ത്രീകൾക്കു മാത്രമായി പ്രായപരിധി വച്ചൊരു അശുദ്ധി കല്പിക്കുന്നത് ഇന്ത്യയെന്ന ആധുനിക ജനാധിപത്യം നിരോധിക്കുന്ന അയിത്തസങ്കല്പനങ്ങളുടെ കീഴിൽ വരുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു വിധിയ്ക്കു പ്രസക്തിയുള്ളത്.

ഡെൽഹി: ഈ വിധി ഉപാധികൾ വെച്ചുള്ളതല്ല, അതായത് ശബരിമലയിൽ ഏതൊരു പുരുഷനും പോകാൻ സാധിക്കുന്നത് പോലെ സ്ത്രീയ്ക്കും പോകാമെന്നാണ് വിധി. സ്ത്രീകൾക്കു മാത്രമായി പ്രായപരിധി വച്ചൊരു അശുദ്ധി കല്പിക്കുന്നത് ഇന്ത്യയെന്ന ആധുനിക ജനാധിപത്യം നിരോധിക്കുന്ന അയിത്തസങ്കല്പനങ്ങളുടെ കീഴിൽ വരുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു വിധിയ്ക്കു പ്രസക്തിയുള്ളത്. അതായത് ലിംഗപരവും, ജാതിപരവുമായ വേർതിരിവുകളെ നിൽനിർത്തി കൊണ്ട് ഇന്ത്യയെന്ന ആധുനിക രാജ്യത്തിന് അതിജീവിക്കുക അസാധ്യമാണ്, ഭരണഘടന മൂല്യങ്ങളുടെ ലംഘനമാണ് അല്ലാത്തപക്ഷം സംഭവിക്കുക. നമ്മളെ ഉൾകൊള്ളുന്ന രാജ്യം മതേതരം ആകുന്നത് മതങ്ങൾക്കു ആധിപത്യം നൽകി കൊണ്ടല്ല, ഭരണഘടന മൂല്യങ്ങളും, പൗരാവകാശങ്ങളും നിലനിർത്തി, അവ കൊണ്ട് ലിമിറ്റ് ചെയ്യുന്ന മതങ്ങളുടെ  സ്വാതന്ത്ര്യമാണ് ഇവിടെ വിഭാവന ചെയ്യപ്പെട്ടുള്ളത്. അതിനാൽ തന്നെ ഭരണഘടന അവകാശങ്ങളെ ഉൻമൂലനം ചെയ്തു കൊണ്ട് മതപരമായ ആചാര അനുഷ്ഠാനങ്ങൾക്കു പ്രൈമസി നൽകുക ഈ രാഷ്ട്രത്തിന്റെ അടിസ്ഥാനഘടനയോടുള്ള വെല്ലുവിളിയാണ്. 
ഇത്രയും പറഞ്ഞത്, ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിക്കുന്ന ഏതൊരു സ്ത്രീയ്ക്കും അവിടെ പ്രവേശിക്കുന്ന ഒരു പുരുഷനിൽ കൂടുതൽ ഒന്നും തെളിക്കാനോ, ബോധ്യപ്പെട്ടുതാനുള്ള ബാധ്യത ഇല്ലായെന്ന വസ്തുത അറിയിക്കാനാണ്. അതായത് നാളെ ശബരിമലയിൽ പ്രവേശിപ്പിക്കാൻ സ്‌മൃതി ഇറാനി ശ്രമിച്ചാലും അതിന് കൂടിയുള്ള   അനുവാദമാണ് സുപ്രീംകോടതി നൽകിയത്, സ്ത്രീ എന്ന പേരിൽ ഉള്ള വേർതിരിവുകൾ എല്ല സ്ത്രീകളും അനുഭവിക്കുന്നു എന്നതിനാൽ, ആ വേർതിരിവിനു എതിരെയുള്ള വിധിയും എല്ല സ്ത്രീകൾക്കും ബാധകമാണ്, ഇതൊരു പ്രിവിലേജല്ല അവകാശമാണ്. 
ഉപാധികൾ ഇല്ലാത്ത സുപ്രീംകോടതി വിധിയാണ് ഇപ്പോഴും സ്റ്റാൻഡിംഗ് ആയിട്ടുള്ളത്. ആ വിധി നടപ്പിലാക്കാനായി തങ്ങളുടെ ഭരണഘടന ഉത്തരവാദിത്വം ഉപയോഗിക്കുമെന്നാണ് ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഉറപ്പ് നൽകിയത്. ആ മുഖ്യമന്ത്രി നേതൃത്വം നൽകുന്ന ആഭ്യന്തര വകുപ്പാണ് 12 വയസ്സുള്ള പെണ്കുഞ്ഞിനെ ശബരിമലയിൽ പ്രവേശിപ്പിക്കാതെ ലിംഗവേചനത്തിന്റെ സ്വരം ഉയർത്തി ഇറക്കി വിട്ടത്. ആ ആഭ്യന്തര വകുപ്പിന്റെ കീഴിലുള്ള കമീഷണറുടെ ഓഫിസിന് മുൻപിലാണ് ഇന്ന് ഒരു സ്‌ത്രീ അക്രമിക്കപ്പെട്ടത്, ക്രൂരമായി! ആഭ്യന്തരവകുപ്പ്‌ ഭരിക്കുന്ന പിണറായി വിജയൻ ഇത്തരത്തിൽ ചെയ്യുന്നത് ജനാധിപത്യത്തിനോടും ജനങ്ങളോടും ഉള്ള വഞ്ചനയാണ്  
ശബരിമല വിഷയത്തിനെ ഉയർത്തി പിടിച്ചു, യഥാർത്ഥ ഹിന്ദുക്കൾ ആരാണ്, ആർക്കൊക്കെയാണ് ഭരണഘടന അവകാശങ്ങൾ നൽകേണ്ടത് എന്നു ഞങ്ങൾ തീരുമാനിക്കുമെന്ന സംഘപരിവാർ സ്വര തന്നെയാണ് കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ വകുപ്പ് മന്ത്രിയിൽ നിന്ന് ഉയരുന്നത്. അതായത് സ്ത്രീകൾക്ക് മാത്രമായി തങ്ങൾ ശബരിമലയിൽ പോകാൻ യോഗ്യരാണെന്നു തെളിക്കാൻ ഉപാധികൾ വയ്ക്കുന്നത് അയിത്തം തന്നെയാണ്. ആ അയിത്തബോധത്തിന് സംഘപരിവാറിനു ഒപ്പം ലെജിറ്റിമസി നൽകും വഴി ഈ സർക്കാരും, സർക്കാരിനെ നയിക്കുന്ന പാർട്ടി പരിവാരങ്ങളും ചെയ്യുന്നത് കോടതി അലക്ഷ്യത്തിനുള്ള ആഹ്വാനമാത്രമല്ല, ഭരണഘടന മൂല്യങ്ങൾക്കു മുകളിൽ സംഘപരിവാർ അജൻഡ ഊട്ടി ഉറപ്പിക്കുന്ന ബിജെപിനയങ്ങളുടെ കൊറസ്സ് പാട്ടുകയാണ്. നഗ്‌നമായ ഈ ജനാധിപത്യഹിംസ സംഘപരിവാറും കമ്യൂണിസ്റ്റ് സർക്കാരും കൂട്ടുപ്രതികളായി നടത്തുമ്പോൾ അതിനെ എതിർക്കാതെ, ഭരണഘടനയുടെ മേൽ കുത്തി ഇറക്കിയ കത്തിയുടെ അറ്റത്ത് തങ്ങളുടെ വിരൽ കൂടി ഉണ്ടെന്നു പറയാനാണ് കോണ്ഗ്രസ് ഉൾപ്പെടെ ഉള്ള പ്രതിപക്ഷ പാർട്ടികൾ ശ്രമിക്കുന്നത്. ഇവിടെ നശിപ്പിക്കുന്നത് ജനാധിപത്യവും ഭരണഘടന അവകാശവും, ലിംഗവിവേചനങ്ങൾ ഉൾപ്പെടെയുള്ള വേർതിരിവുകൾക്കു മേൽ കേരളം സാവധാനമെങ്കിലും നടത്തി കൊണ്ടിരുന്ന മുന്നേറ്റങ്ങളെയുമാണ്!

Comments are closed.

x

COVID-19

India
Confirmed: 37,618,271Deaths: 486,761