1470-490

ഷെയ്ന്‍ നിഗത്തെ ഫെഫ്ക രക്ഷിക്കും

നിര്‍മാതാക്കളുമായുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്നും രണ്ട് സിനിമകള്‍ ഉപേക്ഷിക്കരുതെന്നും ആവശ്യപ്പെട്ട് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് തിങ്കളാഴ്ച കത്ത് നല്‍കുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗത്തിന് സാങ്കേതിക വിദഗ്ദരുടെ സംഘടനയായ ഫെഫ്ക തുണയായേക്കും.പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫെഫ്ക പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ സമീപിച്ചിട്ടുണ്ട്. നിര്‍മാതാക്കളുമായുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്നും രണ്ട് സിനിമകള്‍ ഉപേക്ഷിക്കരുതെന്നും ആവശ്യപ്പെട്ട് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് തിങ്കളാഴ്ച കത്ത് നല്‍കുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

തെറ്റു പറ്റിയെങ്കില്‍ ഷെയ്‌നിന്  അത് തിരുത്താന്‍ അവസരം നല്‍കണം. അതിന് എല്ലാവരും ശ്രമിക്കണം. ഷെയ്‌ന് പറയാനുള്ളതും കേള്‍ക്കണം. സെറ്റില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്നതുപോലുള്ള ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ നിര്‍മാതാക്കള്‍ തെളിവുകള്‍ നല്‍കണം. അതിന് ബന്ധപ്പെട്ടവര്‍ക്ക് പരാതിയും തെളിവും നല്‍കണം. സിനിമാ രംഗത്തെയാകെ പുകമറയില്‍ നിര്‍ത്തരുതെന്നും ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

എന്നാല്‍, വെയില്‍ എന്ന സിനിമ പൂര്‍ത്തിയാക്കാതെ അനുരഞ്ജനമൊന്നും പാടില്ലെന്ന് ഫെഫ്ക നേരത്തെ ആവശ്യപ്പെട്ടിരുന്നതായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം രഞ്ജിത്ത് പറഞ്ഞു. ഈ ആവശ്യമുന്നയിച്ച് അവര്‍ കത്തും നല്‍കിയിരുന്നു. ഫെഫ്ക ഇക്കാര്യത്തില്‍ പുതിയ ആവശ്യം അറിയിച്ചാല്‍ പരിശോധിച്ച് തീരുമാനമെടുക്കും. താരസംഘടന ഒരു ഇടപെടലും നടത്തിയിട്ടില്ല. അവരൊക്കെ മുമ്പ് ഈ വിഷയത്തില്‍ ഇടപെട്ട് തിരുത്താന്‍ ശ്രമിച്ചതാണ്. ഷെയ്ന്‍ നിഗവും തങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് രഞ്ജിത്ത് പറഞ്ഞു.


Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651