1470-490

നീറ്റ് പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കാം

കേന്ദ്ര മാനവ ശേഷി മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയില്‍ അടുത്ത വര്‍ഷം ശിരോവസ്ത്രം ധരിക്കാമെന്നു കേന്ദ്രം. കേന്ദ്ര മാനവ ശേഷി മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ ഇതിനു മുന്‍കൂട്ടി അനുമതി വാങ്ങണം. ബുര്‍ഖ, ഹിജാബ്, കാരാ, കൃപാണ്‍ എന്നിവ ധരിക്കുന്നതിനുള്ള വിലക്കും നീക്കിയിട്ടുണ്ട്.

ശരീരത്തില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്ളവര്‍ അഡ്മിറ്റ് കാര്‍ഡ് കിട്ടുന്നതിന് മുന്‍പുതന്നെ ഇക്കാര്യത്തില്‍ അനുമതി തേടണമെന്നും ഉത്തരവില്‍ വ്യക്തമാക്കി. മുന്‍ വര്‍ഷങ്ങളില്‍ നീറ്റ് പരീക്ഷാ ഹാളില്‍ ശിരോവസ്ത്രം വിലക്കിയത് വിവാദമായിരുന്നു. ഇതിനെതിരെ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952