1470-490

കുന്നംകുളത്തിന് ലാന്റ് ട്രിബ്യൂണല്‍ ഓഫീസ്: ഉദ്ഘാടനം തിങ്കളാഴ്ച

കക്കാട് മിനി സിവില്‍ സ്റ്റേഷന്‍ അങ്കണത്തില്‍ തിങ്കളാഴ്ച (ഡിസം 2) ഉച്ചയ്ക്ക് 2.30 ന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ ലാന്റ് ട്രിബ്യൂണൽ ഓഫീസ് ഉദ്ഘാടം ചെയ്യും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ അധ്യക്ഷത വഹിക്കും. 

തൃശൂർ:കുന്നംകുളം ആസ്ഥാനമാക്കി പുതിയ താലൂക്ക് രൂപീകരിച്ചതിന് പിന്നാലെ റവന്യു സേവനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ചാവക്കാട്, കുന്നംകുളം, തലപ്പള്ളി താലൂക്കുകള്‍ക്കായി കുന്നംകുളം കേന്ദ്രമാക്കി പുതിയ ലാന്റ് റവന്യു ട്രിബ്യൂണല്‍ കൂടി പ്രവർത്തനം ആരംഭിക്കുന്നു. കക്കാട് മിനി സിവില്‍ സ്റ്റേഷന്‍ അങ്കണത്തില്‍ തിങ്കളാഴ്ച (ഡിസം 2) ഉച്ചയ്ക്ക് 2.30 ന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ ലാന്റ് ട്രിബ്യൂണൽ ഓഫീസ് ഉദ്ഘാടം ചെയ്യും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ അധ്യക്ഷത വഹിക്കും. ഭൂപരിഷ്കരണത്തിന് മുന്‍പ് കൈവശം വച്ച് പോരുന്നതും പുറമ്പോക്കില്‍ പെടാത്തതുമായ ഭൂമികള്‍, കൂടികിടപ്പായി തലമുറകളായി കൈവശം വച്ചുവരുന്നതും രേഖകളില്ലാത്തതിന്റെ പേരില്‍ സര്‍ക്കാര്‍ ഭവന പദ്ധതിയില്‍ നിന്നടക്കം ഒഴിവാക്കപ്പെട്ടിരുന്നതുമായ നിരവധിപേര്‍ക്ക് പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ലാന്റ് ട്രിബ്യൂണല്‍ ഓഫീസ് സഹായകരമാകും. ഉടമസ്ഥാവകാശമില്ലാത്തതിന്റെ പേരില്‍ അനന്തരാവകാശികള്‍ക്ക് ഭൂമി കൈമാറ്റം ചെയ്യാന്‍ കഴിയാത്ത അവസ്ഥയ്ക്കും ഇതോടെ പരിഹാരമാകും. നിലവില്‍ തൃശൂര്‍ ജില്ലയ്ക്കാകെ ഒരു ട്രിബ്യുണല്‍ മാത്രമാണുള്ളത്.കുന്നംകുളം താലൂക്ക് ഓഫീസ് കെട്ടിടത്തിനോട് അനുബന്ധിച്ചാകും ട്രിബ്യൂണല്‍ പ്രവര്‍ത്തിക്കുക. പുതിയ താലൂക്ക് ആസ്ഥാനത്തിനായി സര്‍ക്കാര്‍ അനുവദിച്ച ഭൂമിയില്‍ 10 കോടി രൂപ ചെലവില്‍ റവന്യു ടവര്‍ നിര്‍മ്മിക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ പൊതുജനങ്ങള്‍ക്ക് വിവിധ സേവനങ്ങള്‍ ഒരു ഓഫീസില്‍നിന്നുതന്നെ ലഭ്യമാകുമെന്നും മന്ത്രി എ.സി. മൊയ്തീന്‍ അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952