1470-490

സർക്കസ്സ് പ്രേമവുമായി ഫ്രഞ്ച് ഗവേഷക കേരളത്തിൽ

സർക്കസ് കലയുടെ സംരക്ഷണത്തിനായി അപ്പോൾക്ക്‌ എന്ന സംഘടനയുടെ നേതൃത്വത്തിൽ സർക്കസ് ഗവേഷകനായ മാർഷൽ.സി.രാധാകൃഷ്ണൻ നടത്തിയ ഗവേഷണത്തെപറ്റിയും   സർക്കസ്സിലെ അനുഭവങ്ങൾ നേരിട്ട് ചർച്ച ചെയ്യുവാനും ആണ് എലനോർ കഴിഞ്ഞ ദിവസം കുന്നംകുളത്ത് എത്തിയത്.

തൃശൂർ : സർക്കസ്സ് എന്ന മഹത്തായ കലയെകുറിച്ചും, സർക്കസ്സ് ചരിത്രം, കലാകാരന്മാരുടെ ജീവിതം, സർക്കസ്  കാലവ്യതിയാനം എന്നിവയെകുറിച്ചെ ല്ലാം പഠിക്കാൻ ആണ് എലനോർ റിമ്പോ എന്ന ഫ്രഞ്ചുകാരി അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്നും  കേരളത്തിൽ എത്തിയത്. അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോയിലെ ആന്ത്രോപോളജി  ഗവേഷണ വിദ്യാർത്ഥിയാണ് ഈ 27 വയസ്സുകാരി. 
സർക്കസ് കലയുടെ സംരക്ഷണത്തിനായി അപ്പോൾക്ക്‌ എന്ന സംഘടനയുടെ നേതൃത്വത്തിൽ സർക്കസ് ഗവേഷകനായ മാർഷൽ.സി.രാധാകൃഷ്ണൻ നടത്തിയ ഗവേഷണത്തെപറ്റിയും   സർക്കസ്സിലെ അനുഭവങ്ങൾ നേരിട്ട് ചർച്ച ചെയ്യുവാനും ആണ് എലനോർ കഴിഞ്ഞ ദിവസം കുന്നംകുളത്ത് എത്തിയത്. ഇന്ത്യൻ സർക്കസ് അടച്ചു പൂട്ടപ്പെടുമ്പോൾ സർക്കസ്സ്  കലയെ സംരക്ഷിക്കുക പ്രൊഫെഷണൽ സമീപനത്തോടെ സർക്കസ്സ് കലയെ സർക്കാർ കരുതലോടെ പ്രോത്സാഹിപ്പിക്കുക എന്നതെല്ലാമാണ്  അപ്പോൾക് ഗവേഷണ റിപ്പോർട്ട് നിർദ്ദേശിക്കുന്നത് .
ചെറുപ്പം മുതലേ സർക്കസ്സിനെ സ്നേഹിച്ച ഈ മിടുക്കി   ഫ്രാൻസിലെ സർക്കസ് ആക്ട്  പെർഫോമിംഗ് ട്രെയിനിങ് സെന്ററിൽ സഹായി ആയും   ഒഴിവ് സമയങ്ങളിൽ ജോലിയും ചെയ്തിട്ടുണ്ട്.ഈ കലയോടുള്ള പ്രേമം പിന്നീട് തന്റെ ഗവേഷണത്തിലേക്കും വ്യാപിച്ചു, എലനോർ പറയുന്നു.
തന്റെ 6 വർഷത്തെ പി.എച്ച്.ഡി  കോഴ്സിന്റെ ഭാഗമായി  ഗവേഷക കേരളത്തിൽ വന്നു പോയി കൊണ്ടിരിക്കുന്നു.ഏകദേശം 2 വർഷത്തോളമായി സർക്കസ്സിനെക്കുറിച്ചുള്ള ഗവേഷണം തുടങ്ങിയിട്ട്. ആദ്യം പല സർക്കസ്സ്  കമ്പനികളിൽ നിന്നും സ്വീകാര്യത ലഭിച്ചില്ല എങ്കിലും തന്റെ ആഗമനോദ്ദേശം മനസിലാക്കിയ സർക്കസ്സുകാർക്ക്‌  എലനോർ ഇന്ന് പ്രിയപ്പെട്ടവളാണ്. ഗവേഷണത്തിന്റെ ഭാഗമായി സർക്കസ്  കമ്പനികളിൽ  നേരിട്ട് സന്ദർശനം നടത്തി,ഉടമകൾ,മാനേജർ,കലാകാരൻമാർ, ആവശ്യ കലാകാരമാരെ വീട്ടിൽ ചെന്ന് കണ്ടും സംവദിച്ചും സർക്കസിനെ അടുത്തറിയുകയാണ് ഗവേഷകർ. കുറഞ്ഞ കാലം കൊണ്ടു മലയാളം സംസാരിക്കാനും പഠിച്ചു. തലശ്ശേരി,ഷൊർണൂർ,ഒറ്റപ്പാലം,കൊല്ലം,കോട്ടയം,തൃശൂർ,കൃഷ്‍ണഗിരി,കോയമ്പത്തൂർ എന്നിങ്ങനെ കേരളത്തിലെ സർക്കസ്  കമ്പനികൾ,കലാകാരന്മാർ,സർക്കസ്  ഗവേഷകർ എന്നിവരെ എല്ലാം നേരിൽ കണ്ടു സർക്കസ് കലയെക്കുറിച്ചുള്ള  അറിവുകൾ ഒപ്പിയെടുക്കാനുള്ള  യജ്ഞത്തിലാണ് ഗവേഷക.
തന്റെ ഗവേഷണം പൂർത്തീകരിച്ചു ഇന്ത്യൻ സർക്കസിനെക്കുറിച്ച്  ഒരു പുസ്തകം തന്നെ എഴുതണം എന്നതാണ് എലനോർ റിമ്പോയുടെ സ്വപ്നം.
സർക്കസ്സ് കലയെ സംരക്ഷിക്കണമെന്നും സർക്കാർ മുൻകൈ എടുത്തു സർക്കസ് അക്കാഡമി പുനർ ജീവിപ്പിച്ചു സർക്കസ് എന്ന കലയ്ക്ക്  പുതുജീവൻ നൽകണമെന്നും ഇന്ത്യൻ സർക്കസിന്റെ ക്ഷേമവുമായി ബന്ധപ്പെട്ടു വിദേശ വിദ്യാർത്ഥികൾ പോലും ഗവേഷണത്തിന്  ഇന്ത്യയിൽ എത്തുന്നത് ഏറെ പ്രതീക്ഷ നൽകുന്നു എന്നും സർക്കസ് ഗവേഷകനായ  മാർഷൽ.സി.രാധാകൃഷ്ണൻ പറഞ്ഞു. സർക്കസ് പ്രൊമോഷനുമായി ബന്ധപ്പെട്ട്  തന്റെ ഗവേഷണം  ഉൾപ്പെടുത്തി വിവിധ കർമ്മ പരിപാടികൾ ചെയ്യാനും എലനോർ റിമ്പോ സന്നദ്ധത അറിയിച്ചതായി മാർഷൽ.സി.രാധാകൃഷ്ണൻ അറിയിച്ചു.Comments are closed.

x

COVID-19

India
Confirmed: 40,085,116Deaths: 491,127