1470-490

26ന് സൂര്യഗ്രഹണം: എവിടെയൊക്കെ ദൃശ്യമാകും?

റിയാദില് അൽപ്പം വടക്കു-കിഴക്കു  ഹോഫുഫ് വിൽനിന്നാണ് ആരംഭിക്കുക 
റിയാദിലുള്ളവർക്കു അൽപ്പനേരം സൂര്യൻ ഉദിച്ചുവരുമ്പോൾത്തന്നെ സൂര്യഗ്രഹണം കാണാം. പിന്നീട് ഖത്തർ,ജെറിയാൻ ആൽബത്തിന വഴി UAE യിലേക്ക് കടക്കും.

സയൻസ് ഡെസ്ക്: ഈ വരുന്ന ഡിസംബർ 26 നു വലയ സൂര്യഗ്രഹണം എന്ന അത്ഭുത പ്രതിഭാസം നടക്കുന്നത് എല്ലാവർക്കും അറിയാമല്ലോ..ല്ലേ .ഈ വലയ സൂര്യഗ്രഹണം റിയാദില് അൽപ്പം വടക്കു-കിഴക്കു  ഹോഫുഫ് വിൽനിന്നാണ് ആരംഭിക്കുക റിയാദിലുള്ളവർക്കു അൽപ്പനേരം സൂര്യൻ ഉദിച്ചുവരുമ്പോൾത്തന്നെ സൂര്യഗ്രഹണം കാണാം. പിന്നീട് ഖത്തർ,ജെറിയാൻ ആൽബത്തിന വഴി UAE യിലേക്ക് കടക്കും.ഏകദേശം 100 കിലോമീറ്റർ വീതിയിലൂടെ ആണ് ഭൂമിയിൽ ഗ്രഹണപാത കടന്നുപോവുക. അതിനു അകത്തുള്ളവർക്കു സൂര്യനെ വലയം ആയി കാണാം.100 കിലോമീറ്ററിന് മധ്യത്തിലുള്ളവർക്കാണ് കൃത്യമായ സൂര്യ വലയം കാണുവാൻ സാധിക്കുക. UAE യിൽ ഏറ്റവും നന്നായി കാണാൻ കഴിയുക ലിവ, ഹാമീം ഉള്ളവർക്കാണ്. വലയ സൂര്യനെ അവിടെനിന്നും കാണാം. സമയം രാവിലെ 7 :35  മുതൽ 7 : 38 വരെ 

അബുദാബിയിൽ ഉള്ളവർക്ക് ഭാഗീകമായി കാണാം. വടക്കൻ എമിറേറ്റ്സ് ആയ ദുബായ്, ഷാർജ ഉള്ളവർക്കും ഭാഗീകമായും കാണാം. അജ്മാൻ, ഫുജൈറ ഉള്ളവർക്കും അൽപ്പം പേരിനു കാണാം. സൂര്യോദയ സമയത്തു ആയതുകൊണ്ട് കുറച്ചു സമയമേ കാണൂ എന്നുമാത്രം.ഒമാനിൽ ഉള്ളവർക്കും നന്നായി കാണാം. മസ്‌ക്കറ്റ്, സലാലയിൽ ഉള്ളവർക്ക് ഭാഗീകമായേ കാണുവാൻ സാധിക്കൂ.പിന്നീട് അറബിക്കടലിലൂടെ ഗ്രഹണത്തിന്റെ പാത ഇന്ത്യയിൽ എത്തും. ഇന്ത്യയിൽ ആദ്യം കാണുക മാഗ്ലൂർ ആണ്. പിന്നെ കാസർഗോഡ്, മാന്തവാടി, ഊട്ടി, കോയമ്പത്തൂർ, തിരുപ്പൂർ വഴി ശ്രീലങ്കയിലെ ജാഫ്‌നയിൽ എത്തും.പിന്നീട് സുമാത്ര, സിംഗപ്പൂർ,  മലേഷ്യ വഴി ഫിലിപ്പീൻസ് വരെ എത്തി അവസാനിക്കും.
മലപ്പുറം മുതൽ എറണാകുളം, ആലപ്പുഴ വരെ ഉള്ളവർക്ക് ഭാഗീകം എങ്കിലും നന്നായി ഗ്രഹണം കാണാം. അവിടന്ന് തിരുവനന്തപുരം വരെയുള്ളവർക്കും ഭാഗീകമായി കാണാം. 

Comments are closed.

x

COVID-19

India
Confirmed: 37,618,271Deaths: 486,761