1470-490

പാടം നികത്തി വികസനവുമായി കോര്‍പ്പറേഷന്‍ മുന്നോട്ട്; കോടികളുടെ അഴിമതിക്ക് കളമൊരുങ്ങുന്നു

സി.പി.ഐയിലേ മുന്‍ ഡെപ്യൂട്ടി മേയര്‍ ബീനമുരളിയും ആസൂത്രണ സമിതിയില്‍ പാടം നികത്തുന്നതിനെ എതിര്‍ക്കുകയായിരുന്നു എല്‍.ഡി.എഫിലെ ഘടകകക്ഷികളും, സി.പി.എമ്മിലെ തന്നെ ചില കൗണ്‍സിലര്‍മാര്‍ക്കും പാടം നികത്തിയുള്ള വികസനത്തിനെതിരായ പരസ്യമായ നിലപാടുകളിലാണ്.

തൃശൂര്‍: വന്‍തോതില്‍ തണ്ണീര്‍ത്തടങ്ങള്‍ നികുത്തിയുള്ള വികസനത്തിന് ഉറച്ച നിലാപടുമായി കോര്‍പ്പറേഷന്‍ എല്‍.ഡി.എഫ് ഭരണനേതൃത്വം; ഭൂമാഫിയയുമായി ഒത്തുകളിച്ച് കോടികളുടെ അഴിമതിക്കും കളമൊരുങ്ങുന്നു.
നഗരാസൂത്രണസമിതി തള്ളികളഞ്ഞ മണ്ണുത്തിപാടം-പുഴക്കല്‍ പാടം ബസ് സ്റ്റാന്‍റ് നിര്‍മ്മാണപദ്ധതികള്‍ അംഗീകാരത്തിനായി നാളെ ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ അജണ്‍യായി മേയര്‍ സമര്‍പ്പിച്ചിരിക്കുകയാണ്. കൗണ്‍സിലില്‍ ഭൂരിപക്ഷമുള്ള, ബി.ജെ.പി-കോണ്‍ഗ്രസ് പ്രതിപക്ഷം പ്രളയദുരന്ത സാഹചര്യത്തില്‍ പാടം നികത്തിയുള്ള വികസനത്തിന് ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്‍്. ഏഴംഗ നഗരാസൂത്രണ സമിതിയിലും സി.പി.എം കൗണ്‍സിലര്‍ അനുപ് കരിപ്പാല്‍ മാത്രമാണ് പാടം നികത്തുന്നതിന്െ അനുകൂലിച്ചത്. സി.പി.ഐയിലേ മുന്‍ ഡെപ്യൂട്ടി മേയര്‍ ബീനമുരളിയും ആസൂത്രണ സമിതിയില്‍ പാടം നികത്തുന്നതിനെ എതിര്‍ക്കുകയായിരുന്നു എല്‍.ഡി.എഫിലെ ഘടകകക്ഷികളും, സി.പി.എമ്മിലെ തന്നെ ചില കൗണ്‍സിലര്‍മാര്‍ക്കും പാടം നികത്തിയുള്ള വികസനത്തിനെതിരായ പരസ്യമായ നിലപാടുകളിലാണ്.
എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷമായി ഭൂരിപക്ഷാഭിപ്രായങ്ങള്‍ അംഗീകരിക്കാതെയും വോട്ടിങ്ങ് അനുവദിക്കാതേയും തീരുമാനം ഏകപക്ഷീയമായി പ്രഖ്യാപിച്ച മിനിറ്റ്സില്‍ രേഖപ്പെടുത്തുന്ന അവസ്ഥയില്‍ നാളെ ഈ വിഷയത്തിലുണ്‍ാകുന്ന തീരുമാനം വിവാദമാകും.
മാത്രമല്ല വെള്ളക്കെട്ടിന് ശാശ്വത പരിഹാരം നീക്കങ്ങളുമായി കൃഷി മന്ത്രി വി.എസ്.സുനില്‍കുമാറിന്‍റെ പ്രളയ ബാധ്യത പ്രദേശങ്ങളിലെ നേതൃത്വത്തില്‍ 3000 കുടുംബങ്ങളുടെ കൂട്ടായ്മയായ ആക്ഷന്‍ കൗണ്‍സിലും പുഴക്കല്‍ പാടം നികത്തുന്നതിനെതിരെ ശക്തമായ നിലപാട് എടുത്ത് രംഗത്തിറങ്ങിയതോടെ പാടം നികത്താനിറങ്ങിയ കോര്‍പ്പറേഷന്‍ ഭരണനേതൃത്വവും പ്രതിരോധത്തിലാണ്. മണ്ണുത്തിയില്‍ എലഞ്ഞിക്കുളം പാടം നികത്തുന്നതിനെതിരെ അവിടേയും സി.പി.എമ്മിന്‍റെ പ്രാദേശിക നേതൃത്വത്തിന്‍റെ അറിവോടെ ജനങ്ങളുടെ ശക്തമായ പ്രതിരോധത്തിനിരയും ഉയര്‍ന്നുവരുന്നുണ്‍്.
പുഴക്കല്‍ പാടത്ത് കിന്‍ഫ്രയുടെ 50 ഏക്കര്‍ സ്ഥലത്ത് നിന്ന് അനുവദിച്ച പത്ത് ഏക്കര്‍ സ്ഥലത്ത് കൊച്ചിയിലെ വൈറ്റില ഹബ്ബ് മാതൃകയില്‍,
അഞ്ചുവര്‍ഷം മുമ്പ് രൂപീകരിച്ച ചീഫ് സെക്രട്ടറി അധ്യക്ഷനായ സൊസൈറ്റി നടത്തിയ മുന്നൊരുക്കങ്ങളില്‍ തുടര്‍നടപടികള്‍ ഉപേക്ഷിച്ചാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ബസ് സ്റ്റാന്‍റ് നിര്‍മ്മിക്കാനുള്ള തീരുമാനം.
പുഴക്കല്‍ പാടത്തെ പാറമേക്കാവ് ശാന്തിഘട്ടിനോട് ചേര്‍ന്ന് കര്‍ഷകരില്‍ നിന്ന് ചുളുവിലക്ക് ഭൂമാഫിയ വാങ്ങികൂട്ടിയ സ്ഥലത്തില്‍ മൂന്നര ഏക്കര്‍ ബസ് സ്റ്റാന്‍റിനായി കോര്‍പ്പറേഷന് നല്‍കാമെന്നും ബാക്കി എട്ടര ഏക്കര്‍ സ്ഥലം മണ്ണിട്ട് നികത്തി വാണിജ്യവികസനത്തന് അനുവദിക്കണമെന്നുമാണ് അപേക്ഷ. സൗജന്യമായി ഭൂമി നല്‍കുമ്പോള്‍ ലഭിക്കുന്ന കെട്ടിടനിര്‍മ്മാണങ്ങള്‍ക്കുള്ള മുഴുവന്‍ ഇളവുകളും നല്‍കണമെന്നും സ്ഥലം ഉടമയുടെ ആവശ്യമാണ്. നിര്‍ദ്ദിഷ്ട ബസ് സ്റ്റാന്‍റിലേക്ക് റോഡില്ലാത്തതിനാല്‍ 9 മീറ്റര്‍ വീതിയിലൊരു ‘ഇടവഴി’ നിര്‍മ്മിച്ചുനല്‍കാമെന്നും അതേസമയം ആ വഴിക്ക് തനിക്ക് ഈസ്മാന്‍ റൈറ്റ് നല്‍കണമെന്നതും സ്ഥലം ഉടമ ആവശ്യപ്പെടുന്നുണ്‍്.
സര്‍ക്കാരും ടി.യു.ഡി.എയും കോര്‍പ്പറേഷനും ചേര്‍ന്നുള്ള സംയുക്ത സംരഭമായിരുന്നു നിര്‍ദ്ദിഷ്ട ഹബ്ബ് ചീഫ് ടൗണ്‍പ്ലാനര്‍ തയ്യാറാക്കിയ ഡി.ടി.പി സ്കീമിന് വിധേയമായി നാലിടത്തുനിന്ന് നാല് വരിപ്പാത സൗകര്യത്തോടെയുള്ള അതിവിപുലമായ പദ്ധതിയും ഇതിനായി തയ്യാറാക്കി നടപടികള്‍ തുടങ്ങിയതാണെങ്കിലും കഴിഞ്ഞ നാല് വര്‍ഷമായി ബസ് സ്റ്റാന്‍റ് നിര്‍മ്മാണത്തിന് കോര്‍പ്പറേഷന്‍ നേതൃത്വം ഒരു താല്പര്യവും പ്രകടിപ്പിച്ചിട്ടില്ല. ഇങ്ങനെയൊരു പദ്ധതി നിര്‍ദ്ദേശം ഉണ്‍ായിരുന്നതായി പോലും അജണ്‍യില്‍ വിശദീകരണമില്ല. സ്വന്തം സ്ഥലം കയ്യിലുള്ളപ്പോഴാണ് അതുപേക്ഷിച്ച് സ്വകാര്യ വ്യക്തിയെ സഹായിക്കാന്‍ നടപടി. ബസ് സ്റ്റാന്‍റിന് ചുറ്റിലുമുള്ളതുമായ സ്വകാര്യ സ്ഥലവികസനം കോര്‍പ്പറേഷന്‍ ഭരണനേതൃത്വവുമായി ബന്ധപ്പെട്ടുള്ള കോടികളുടെ അഴിമതിയാണെന്ന ആരോപണം ശക്തമാണ്.
പുഴക്കല്‍ പാടത്ത് 140 ഏക്കര്‍ സ്ഥലത്തും 1984ല്‍ ടി.യു.ഡി.എ വിശദ നഗരാസൂത്രണപദ്ധതി തയ്യാറാക്കിയതാണ്. കണ്ണംകുളങ്ങര, കോവിലത്തുംപാടം വികസനപദ്ധതി മാതൃകയില്‍ ലാന്‍റ് പൂളിങ്ങ് സംവിധാനത്തില്‍ പദ്ധതി നടപ്പാക്കാനായിരുന്നു പരിപാടി. 40 ശതമാനം സ്ഥലം സൗജന്യമായി നല്‍കാന്‍ അന്നും കര്‍ഷകര്‍ സന്നദ്ധത അറിയിച്ചതാണ്. ഏറ്റവും ഒടുവില്‍ അഞ്ച് വര്‍ഷം മുമ്പ് യു.യു.ഡി.എ ചെയര്‍മാനായ കെ.രാധാകൃഷ്ണന്‍റെ നേതൃത്വത്തില്‍ ചര്‍ച്ച തുടങ്ങിയതാണ്. അതിന്‍റെ ഭാഗമായാണ് ഹബ്ബ് സര്‍ക്കാര്‍ അംഗീകരിച്ചത്. അതുള്‍പ്പെടെ മൂന്ന് തവണ പദ്ധതി നടപ്പാക്കാന്‍ നീക്കമുണ്‍ായപ്പോഴും സി.പി.എം നേതൃത്വത്തിലുള്ള കെ.എസ്.കെ.ടി.യു, കേരള കര്‍ഷകസംഘം എന്നീ സംഘടനകള്‍ സ്ഥലത്തു കൊടികുത്തി സമരം പ്രഖ്യാപിച്ച് പദ്ധതി തടസ്സപ്പെടുത്തുകയായിരുന്നു. അങ്ങിനെയിരിക്കേ സി.പി.എം നേതൃത്വത്തിന് ഇപ്പോഴത്തെ നീക്കത്തെ എങ്ങിനെ ന്യായീകരിക്കാനാകുമെന്നതാണ് രാഷ്ട്രീയ ചോദ്യം.
മാത്രമല്ല ഇയ്യിടെ രണ്‍ുവര്‍ഷങ്ങളിലുണ്‍ായ രണ്‍് പ്രളയങ്ങളും, ഒരു തുണ്‍് കൃഷി ഭൂമിപോലും നികത്താന്‍ അനുവദിക്കാതെ സംരക്ഷിക്കണമെന്ന എല്‍.ഡി.എഫിന്‍റേയും തൃശൂരിന്‍റെ എം.എല്‍.എ കൂടിയായ കൃഷി മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാറിന്‍റെ നിലപാടും, പാടം നികുത്തുന്നതിനെതിരായും, പ്രളയദുരിത ബാധിതരായ നഗരത്തിലെ 3000 വരുന്ന കുടുംബകൂട്ടായ്മയുടെ നിലപാടും എല്‍.ഡി.എഫ് ഭരണത്തെ പ്രതിരോധത്തിലാക്കുന്നതാണ്.
മണ്ണുത്തി എലഞ്ഞികുളത്ത് ഏതാനും കര്‍ഷകര്‍ ചേര്‍ന്നാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. അവിടേയും മൂന്നേക്കര്‍ സ്ഥലമാണ് വാഗ്ദാനം. ഒമ്പത് മീറ്ററില്‍ റോഡും. രണ്‍് വിഷയത്തിലും കൗണ്‍സില്‍ ചര്‍ച്ച ചെയ്യുകയോ തീരുമാനങ്ങള്‍ എടുക്കുകയോ ചെയ്തിട്ടില്ലെങ്കിലും എല്‍.ഡി.എഫ് ഭരണനേതൃത്വം ചര്‍ച്ചകള്‍ ഏറെ മുന്നോട്ട് കൊണ്‍ുപോയിട്ടുണ്‍്. ആ നിലയില്‍ പിറകോട്ട് പോകാനും പറ്റാത്ത അവസ്ഥയിലാണ് ഭരണനേതൃത്വം.

Comments are closed.

x

COVID-19

India
Confirmed: 33,697,581Deaths: 447,373